Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVilliappallychevron_rightഅനധികൃത മദ്യവിൽപന:...

അനധികൃത മദ്യവിൽപന: ഒരാൾ പിടിയിൽ

text_fields
bookmark_border
അനധികൃത മദ്യവിൽപന: ഒരാൾ പിടിയിൽ
cancel
Listen to this Article

വില്യാപ്പള്ളി: കല്ലേരിയിൽ അനധികൃത വിദേശ മദ്യവിൽപന വ്യാപകമായതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിൽ. ആയഞ്ചേരി വില്ലേജിൽ താഴെ മൊട്ടമ്മൽ വീട്ടിൽ സുരേഷ് ബാബുവിനെയാണ് (52) വടകര എക്സൈസ് സർക്കിളും സംഘവും പിടികൂടിയത്.

പ്രദേശത്തെ മദ്യവിൽപനയെക്കുറിച്ച് നാട്ടുകാർ നിരന്തരം പരാതി നൽകിയതിനെ തുടർന്ന് എക്സൈസ് അധികൃതർ നിരീക്ഷണം നടത്തിവരുകയായിരുന്നു. കല്ലേരി ജങ്ഷനിൽ മറ്റൊരാൾ വാടകക്കെടുത്ത കടയുടെ മുൻവശത്ത് മദ്യവിൽപന നടത്തുമ്പോഴാണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അൻസാരി, പ്രിവന്റിവ് ഓഫിസർ ഇ.പി. വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സന്ദീപ്, അനൂപ്, മിഥുറാം, എൻ.എസ്. സുനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ വടകര കോടതി ഹാജരാക്കി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.

Show Full Article
TAGS:arrested liquor sale 
News Summary - Illegal sale of liquor: One arrested
Next Story