81 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് അനസ്
താമരശ്ശേരി: വിൽപനക്കായി ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന 81 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. മുക്കം നീലേശ്വരം വിളഞ്ഞിപിലാക്കൽ മുഹമ്മദ് അനസിനെ (20)യാണ് ശനിയാഴ്ച ഉച്ചക്ക് താമരശ്ശേരി ചുങ്കത്തുവെച്ച് പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
ബംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽനിന്ന് വാങ്ങി ജില്ലയിൽ വിൽപന നടത്തുകയാണ് ഇയാളെന്നും ഒരു വർഷമായി ബംഗളൂരുവിലെ കടയിൽ ജീവനക്കാരനാണെന്നും പിടികൂടിയ ലഹരിമരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വില വരുമെന്നും പൊലീസ് പറഞ്ഞു.
നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി. പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ.എസ്.പി കെ. സുഷീർ എന്നിവരുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ രാജീവ്ബാബു, താമരശ്ശേരി എസ്.ഐമാരായ വി.കെ. റസാക്ക്, എം. അബ്ദു, സ്പെഷൽ സ്ക്വാഡ് എ.എസ്.ഐമാരായ വി.വി. ഷാജി, വി.സി. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


