പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ
text_fieldsഅക്ഷയ്
എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടു പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. തലക്കുളത്തൂർ തട്ടാംവള്ളി മീത്തൽ അക്ഷയിനെയാണ് (29) എലത്തൂർ പൊലീസ് കെ.ആർ. ഇൻസ്പെക്ടർ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
ബസ് ജീവനക്കാരനായ അക്ഷയ് 15 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിനുശേഷം വിവിധ ജില്ലകളിൽ താമസിച്ച ശേഷം കോഴിക്കോട് എത്തി. സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിന്തുടർന്ന് കോഴിക്കോട് പുതിയ സ്റ്റാൻഡിൽവെച്ച് പിടികൂടുകയായരുന്നു. മുമ്പും പോക്സോ കേസിൽ പ്രതിയാണ് അക്ഷയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു. എ.എസ്.ഐ ദീപ്തിഷ്, സി.പി.ഒമാരായ അതുൽ, ഹോം ഗാർഡ് മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.