Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപുകയില ഉൽപന്നങ്ങളുടെ...

പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി

text_fields
bookmark_border
പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി
cancel
camera_alt

പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങളുമായി പ്രതി ഹാരിസ്

സുൽത്താൻ ബത്തേരി: ബത്തേരിയിൽ വീട്ടിലെ രഹസ്യ അറയിലും കാറിലും സ്കൂട്ടറിലും സൂക്ഷിച്ച വൻ പുകയില ഉൽപന്ന ശേഖരം പിടികൂടി. രഹസ്യ അറയിൽ സൂക്ഷിച്ച 5615 പാക്കറ്റും വീട്ടുമുറ്റത്ത് പാർക്ക്‌ ചെയ്ത വാഹനങ്ങളിൽ നിന്നായി 795 പാക്കറ്റുമടക്കം 6410 പാക്കറ്റ് ഹാൻസ് ശേഖരവും 30 പാക്കറ്റ് പാൻ മസാലയുമാണ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ ബീനാച്ചി എക്സ് സർവിസ് മെൻ കോളനിയിലെ മുത്തങ്ങയിൽ എം. ഹാരിസിന്റെ (39) വീട്ടിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ഓപറേഷൻ തൂഫാന്റെ ഭാഗമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.വീട്ടിനുള്ളിൽ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമിച്ചിരുന്നത്. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കെ.എൽ. 11 ബി.ഇ 0087 നമ്പർ ക്വിഡ് കാറിൽനിന്ന് 750 പാക്കറ്റും കെ.എൽ 56 വൈ 3418 സ്കൂട്ടറിൽനിന്ന് 45 പാക്കറ്റുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഹാരിസിനെ പിടികൂടി.

കഴിഞ്ഞ മാസം ജൂൺ ഏഴിനും ബത്തേരിയിൽനിന്ന് വൻ ലഹരി ശേഖരം പിടികൂടിയിരുന്നു. ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽനിന്ന് ഏഴ് ചാക്കുകളിലായി 12000 പാക്കറ്റ് ഹാൻസും 1800 പാക്കറ്റ് കൂൾ ലിപ്പുമാണ് പിടിച്ചെടുത്തത്. വീടിനുള്ളിൽ അലമാരയുടെ പിറകിൽ രഹസ്യ അറയുണ്ടാക്കി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് ജില്ല പൊലീസ് അറിയിച്ചു.

Show Full Article
TAGS:Wayanad Local News tobacco products seized 
News Summary - Large stash of tobacco products seized
Next Story