Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൂ​പ്പ​ർ ലീ​ഗ്: എ​ട്ട്...

സൂ​പ്പ​ർ ലീ​ഗ്: എ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​ത് 1,17,643 കാ​ണി​ക​ൾ

text_fields
bookmark_border
സൂ​പ്പ​ർ ലീ​ഗ്: എ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​ത് 1,17,643 കാ​ണി​ക​ൾ
cancel
camera_alt

പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ല​പ്പു​റം എ​ഫ്.​സി​ മ​ത്സ​രം കാ​ണാ​നെ​ത്തി​വർ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യെ മാ​ഞ്ച​സ്റ്റ​റും കാ​ലി​ക്ക​റ്റി​നെ നൗ​കാ​മ്പു​മെ​ല്ലാ​മാ​ക്കി ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ. സൂ​പ്പ​ർ ലീ​ഗ് ര​ണ്ടാം സീ​സ​ണി​നും വ​ൻ വ​ര​വേ​ൽ​പ്പ് ന​ൽ​കി ഗാ​ല​റി​യെ ഇ​ള​ക്കി​മ​റി​ക്കു​ക​യാ​ണ് കാ​ണി​ക​ൾ. ലീ​ഗി​ലെ എ​ട്ട് മ​ത്സ​ര​ങ്ങ​ൾ മാ​ത്രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 1,17,643 കാ​ണി​ക​ളാ​ണ് എത്തി​യ​ത്. പ​യ്യ​നാ​ട് സ്റ്റേ​ഡി​യം, കോ​ഴി​ക്കോ​ട് ഇ.​എം.​എ​സ് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം, തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​തു​വ​രെ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​ലി​ക്ക​റ്റ് എ​ഫ്.​സി-​മ​ല​പ്പു​റം എ​ഫ്.​സി മ​ല​ബാ​ർ ഡ​ർ​ബി​യി​ലാ​ണ് കൂ​ടു​ത​ൽ കാ​ണി​ക​ൾ ഗാ​ല​റി​യി​ൽ എ​ത്തി​യ​ത്. 22,956 പേ​രാ​ണ് ഈ ​മ​ത്സ​രം കാ​ണാ​ൻ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്. മ​ല​പ്പു​റ​ത്തി​ന്‍റെ മൂ​ന്ന് ഹോം ​മ​ത്സ​ര​ങ്ങ​ൾ​ക്കും പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​രാ​ധ​ക​ർ ഗാ​ല​റി​യെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. മ​ല​പ്പു​റ​ത്തി​ന്റെ മൂ​ന്ന് ഹോം ​മ​ത്സ​ര​ങ്ങ​ളി​ലാ​യി അ​ര​ല​ക്ഷ​ത്തോ​ളം കാ​ണി​ക​ൾ എത്തി. മ​ല​പ്പു​റം ആ​ദ്യ​മ​ത്സ​ര​ത്തി​ൽ തൃ​ശൂ​രി​നെ നേ​രി​ട്ട​പ്പോ​ൾ 14236 പേ​രാ​ണ് എ​ത്തി​യ​ത്.

ക​ണ്ണൂ​രി​നെ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 17,427 പേ​രും മ​ഞ്ചേ​രി​യി​ലെ​ത്തി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി 54,619 പേ​രെത്തി. മ​ല​പ്പു​റ​ത്തി​ന്‍റെ ര​ണ്ട് ഹോം ​മ​ത്സ​ര​ങ്ങ​ൾ കൂ​ടി പ​യ്യ​നാ​ട് ന​ട​ക്കു​ന്ന​തി​നാ​ൽ ഗാ​ല​റി​ക്ക് ഇ​നി​യും തീ​പി​ടി​ക്കും. ആ​ര​വം തീ​ർ​ക്കാ​ൻ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ളാ​യ മ​ല​പ്പു​റ​ത്തി​ന്‍റെ അ​ൾ​ട്രാ​സും കാ​ലി​ക്ക​റ്റി​ന്‍റെ ബീ​ക്ക​ൺ​സ് ബ്രി​ഗേ​ഡും സ​ജ്ജം.

കോ​ഴി​ക്കോ​ട് ന​ട​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്രം 42,179 പേ​ർ ഗാ​ല​റി​യി​ലെ​ത്തി. കാ​ലി​ക്ക​റ്റ് ഫോ​ഴ്സ കൊ​ച്ചി​യു​മാ​യി മ​ത്സ​രി​ച്ച​പ്പോ​ൾ 21,903 പേ​രും തൃ​ശൂ​രു​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 20,276 പേ​രും ഗാ​ല​റി​യെ നി​റ​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലാ​യി 20,845 പേ​രും അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണി​ലെ​ത്തി. ക​ലാ​ശ​പ്പോ​ര് അ​ട​ക്കം 33 മ​ത്സ​ര​ങ്ങ​ളാ​ണ് ലീ​ഗി​ലു​ള്ള​ത്. ആ​റ് വേ​ദി​ക​ളി​ലാ​യി ആ​റ് ടീ​മു​ക​ളും മാ​റ്റു​ര​ക്കു​ന്നു.

Show Full Article
TAGS:Super League Malappuram foot ball 
News Summary - 1,17,643 audience reached to watch super league
Next Story