ആന നാശം വിതച്ചു; മൂന്നുപേർക്ക് പരിക്ക്
text_fieldsആനകൾ കേടുപാടുണ്ടാക്കിയ ഇരിങ്ങാട്ടിരിയിലെ വീട്
കരുവാരകുണ്ട്: കാട്ടിലേക്ക് മടങ്ങുന്നതിനിടെ ആനകൾ പലപ്പോഴും വിറളിയെടുത്തത് നാശനഷ്ടങ്ങൾക്കിടയാക്കി. മൂന്നുപേർക്ക് പരിക്കേറ്റു. മൂന്ന് ബൈക്കിന് നാശമുണ്ടായി. ഒരുവീടിന് കേടുപാടുണ്ടായി.
തെക്കുംപുറത്ത് ആന ഫോറസ്റ്റുകാർക്കെതിരെ തിരിഞ്ഞപ്പോൾ ഓടുന്നതിനിടെ വീണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിപിൻ രാജിന് പരിക്കുപറ്റി. വെള്ളോട്ടുപാറയിലെ റബർ തോട്ടത്തിൽനിന്ന് ആന പിന്തിരിയവെ ഭയന്നോടുന്നതിനിടെ വീണ് പൂളമണ്ണ കക്കാട് ഉണ്ണികൃഷ്ണനും പരിക്കേറ്റു. ഇയാളെ ആന ആക്രമിക്കാനും ശ്രമിച്ചു. തിരിഞ്ഞോടുന്നതിനിടെ വീണ് മറ്റൊരാൾക്കും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇരിങ്ങാട്ടിരിയിൽ വാക്കയിൽ കുഞ്ഞാന്റെ വീടിന്റെ ഓടുകൾ ആനകൾ നശിപ്പിച്ചു. വഴിയിൽ കണ്ട മൂന്ന് ബൈക്ക് ആനകൾ മറിച്ചിട്ടു. ഭവനംപറമ്പിലും മറ്റിടങ്ങളിലും കൃഷിനാശവും വരുത്തി.