ഒരു പതിറ്റാണ്ടിലേറെയായി വൃക്കരോഗികൾക്ക് അഭയമായി അൻവർ
text_fieldsട്രോമാകെയർ വളന്റിയർ അൻവർ
പരപ്പനങ്ങാടി: ജില്ലയിൽ ഏറ്റവുമധികം വൃക്ക രോഗികൾ എവിടെയെന്ന ചോദ്യത്തിന് വൃക്കരോഗികളിൽ അവശരെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ട്രോമാകെയർ വളന്റിയർ പി.ഒ. അൻവറിന്റെ കൈയിൽ കൃത്യമായ വിവരമുണ്ട്. അത് തന്റെ നാടായ പരപ്പനങ്ങാടിയിൽ തന്നെയാണെന്ന് അൻവർ പറയുന്നു. വർഷങ്ങളായി വൃക്ക രോഗികളുടെ നിഴലായും അഭയമായും നിലകൊള്ളുന്ന അൻവർ എന്ന ഒറ്റയാൻ ജീവകാരുണ്യ പ്രവർത്തകർക്കിടയിൽ ഏകീകരണം നടത്താനുള്ള തിരക്കിലാണ് ഈ റമദാൻ കാലം വിനിയോഗിക്കുന്നത്. ഡയാലിസിസ് പൂർത്തീകരിക്കാൻ പ്രയാസപ്പെടുന്ന, സഹായം അർഹിക്കുന്ന വൃക്കരോഗികളുടെ പട്ടിക ഇക്കഴിഞ്ഞ വൃക്കദിനത്തിൽ സുമനസ്സുകൾക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അൻവർ പറയുന്നു. ഐ.എം.ബി പരപ്പനങ്ങാടി ഘടകത്തിന്റെ പ്രവർത്തകനാണ് അൻവർ.