പാടി ജയിപ്പിക്കാൻ സ്റ്റുഡിയോകൾ സജീവം
text_fieldsമുഹമ്മദലി അരീക്കോട് ദൃശ്യ സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിനിടെ
അരീക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയതോടെ റെക്കോർഡിങ് സ്റ്റുഡിയോകളും സജീവമായി. പ്രചാരണ ഗാനങ്ങൾ, ജിംഗിളുകൾ, ഓഡിയോ സന്ദേശങ്ങൾ തുടങ്ങി എല്ലാവിധ പ്രചരണ ആയുധങ്ങളും ഇവിടെ തയാറാണ്.
നാല് മുറികളുള്ള സ്റ്റുഡിയോയിൽ ഒരുഭാഗത്ത് സ്ഥാനാർഥികളുടെ ഫോട്ടോഷൂട്ട് നടക്കുമ്പോൾ മറുഭാഗത്ത് പോസ്റ്റർ ഡിസൈൻ നടക്കും, മറ്റൊരു ഭാഗത്ത് ആനിമേഷൻ വിഡിയോ തയാറാക്കൽ പിന്നെ അകത്ത് സ്റ്റുഡിയോ റൂമിൽ നല്ല കിടിലം പാരഡി ഗാനങ്ങളും അനൗൺസ്മെന്റുകളും.
സാധാരണ രീതിയിൽ രാവിലെ പത്തിന് തുടങ്ങി ആറിന് അടക്കുന്ന സ്റ്റുഡിയോ ഇപ്പോൾ അടക്കാൻ കഴിയാത്ത അവസ്ഥയാണ് എന്ന് ദൃശ്യ സ്റ്റുഡിയോ ഉടമ പി. അനീസ് പറഞ്ഞു. ശബ്ദം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ മഞ്ചേരി സ്വദേശി മുഹമ്മദ് അലിയും സജ്ജമാണ്. അഖിലേന്ത്യ സെവൻ ഫുട്ബാൾ മേഖലയിലെ ശ്രദ്ധേയനായ മുഹമ്മദലിക്ക് ഇനിയുള്ള 30 ദിവസം കാൽപ്പന്തിൽനിന്ന് മാറി തെരഞ്ഞെടുപ്പ് വിശേഷങ്ങൾ അനൗൺസ്മെന്റുകളാണ് കൂടുതലും.


