Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightസ്വകാര്യ ആശുപത്രിയിൽ...

സ്വകാര്യ ആശുപത്രിയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

text_fields
bookmark_border
സ്വകാര്യ ആശുപത്രിയിൽ നിന്ന് പണം കവർന്ന   പ്രതി പിടിയിൽ
cancel
camera_alt

അ​ബ്ബാ​സ്

അ​രീ​ക്കോ​ട്: ക​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ച ഗർഭിണിയുടെ മു​റി​യി​ൽ​നി​ന്ന് പ​ണം മോ​ഷ​ണം ന​ട​ത്തി മു​ങ്ങി​യ പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. പ​ട്ടി​ക്കാ​ട് മ​ണ്ണാ​ർ​മ​ല സ്വ​ദേ​ശി അ​ബ്ബാ​സ് പാ​റ​യി​ലി​നെ​യാ​ണ് (58) അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ. വി. ​സി​ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഗ​ർ​ഭി​ണി​​യെ ബ​ന്ധു​ക്ക​ൾ സ്കാ​നി​ങ്ങി​നാ​യി കൊ​ണ്ടു​പോ​യ​താ​യി​രു​ന്നു. ഈ ​സ​മ​യം പ്ര​തി മു​റി​യി​ൽ എ​ത്തി 51,000 രൂ​പയാണ് കവർന്നത്. സ്കാ​നി​ങ് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി​യി​ലു​ള്ള​വ​ർ മോ​ഷ​ണ വിവരം അ​റി​യുന്ന​ത്. തു​ട​ർ​ന്ന് ഈ ​വി​വ​രം ഉ​ട​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​മോ​ഷ​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ്ഥി​രം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ മ​ണ്ണാ​ർ​മ​ല സ്വ​ദേ​ശി അ​ബ്ബാ​സാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​യാ​ളെ അ​രീ​ക്കോ​ട് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അ​ബ്ബാ​സെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:theft case thief arrested areekode 
News Summary - Suspect arrested for stealing money from private hospital
Next Story