കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
text_fieldsമിനാർ ഷേഖ്
തിരൂർ: വിൽപനക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ മിനാർ ഷേഖിനെ (38) തിരൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരൂർ തലക്കാട് വില്ലേജിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ കൈവശത്തുനിന്നും താമസ മുറിയിലുനിന്നുമായി 1.120 കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തി. പുല്ലൂർ-തൂവക്കാട് പ്രദേശങ്ങളിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
ഇൻസ്പെക്ടർ കാർത്തികേയൻ്റെ നേതൃത്വത്തിലുള്ള റെയ്ഡിംഗ് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സ്മിത, ടി.എസ് ദീപു, പി.ബി വിനീഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.


