Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘ര​ക്ത​ര​ക്ഷ​സ്സ്’...

‘ര​ക്ത​ര​ക്ഷ​സ്സ്’ പ്ര​ദ​ർ​ശ​നം 13 വ​രെ

text_fields
bookmark_border
‘ര​ക്ത​ര​ക്ഷ​സ്സ്’ പ്ര​ദ​ർ​ശ​നം 13 വ​രെ
cancel
camera_alt

‘ര​​ക്ത​​ര​​ക്ഷ​സ്സ്’ നാ​​ട​​ക​ത്തി​​ലെ വേ​ദി​യി​ൽ പ​​റ​​ന്നി​​റ​​ങ്ങു​​ന്ന വി​​മാ​​നം

കോട്ടക്കൽ: ദിവസങ്ങളായി കോട്ടക്കൽ നഗരത്തെ ഭീതിയുടെയും വിസ്മയത്തിന്റെയും മുൾമുനയിൽ നിർത്തിയ കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്-ചാപ്റ്റർ വൺ’ സെപ്റ്റംബർ 13ന് കോട്ടക്കലിനോട് വിടപറയും. പാരമ്പര്യ നാടകവേദിയുടെ ചട്ടക്കൂടുകൾക്കപ്പുറം ആധുനിക സാങ്കേതികവിദ്യയും ദൃശ്യസംവിധാനങ്ങളും ഉപയോഗിച്ച് ഒരുക്കിയ ‘രക്തരക്ഷസ്സ്’ പ്രേക്ഷകർക്ക് വേറിട്ട നാടകാനുഭവമാണ് സമ്മാനിക്കുന്നത്.

ശീതീകരിച്ച ഓഡിറ്റോറിയത്തിൽ 7.1 സറൗണ്ട് സൗണ്ട് സംവിധാനത്തിന്റെ മികവിലുള്ള അവതരണം ശബ്ദ-വെളിച്ച-ദൃശ്യ വിസ്മയങ്ങളുടെ അപൂർവ സംഗമമായി. രാവിലെ സ്കൂളുകൾക്കായി പ്രത്യേക ഷോയുണ്ട്. കലാനിലയം കൃഷ്ണൻ നായർ 1973ൽ സംവിധാനം ചെയ്ത് അവതരിപ്പിച്ച ‘രക്തരക്ഷസ്സ്’ പതിറ്റാണ്ടുകൾക്കുശേഷം പുതിയ തലമുറക്കായി പുനരാവിഷ്കരിച്ചത് മകനും സംവിധായകനുമായ അനന്തപദ്മനാഭനാണ്.

പ്രേക്ഷകരുടെ തലയ്ക്കു മുകളിലൂടെ പടുകൂറ്റൻ ജംബോ ജെറ്റ് വിമാനം പറന്നെത്തുന്ന രംഗം അവതരണത്തിലെ പ്രധാന വിസ്മയമായി. തിങ്കൾ മുതൽ ശനി വരെ വൈകീട്ട് ആറിനും ഒമ്പതിനും രണ്ടു പ്രദർശനവും ഞായർ രണ്ടിനും ആറിനും ഒമ്പതിനും മൂന്ന് പ്രദർശനവുമുണ്ട്. ഓൺലൈൻ ബുക്കിങ്: www.aries Kalanilayam ഫോൺ ബുക്കിങ്: 8714088850.

Show Full Article
TAGS:exhibition drama Malappuram News 
News Summary - ‘Blood Protection’ exhibition until 13
Next Story