കോൾപാടങ്ങളിൽ കൃഷി ഒരുക്കങ്ങൾ തകൃതി
text_fieldsചിറവല്ലൂർ മേഖലയിൽ പ്രാരംഭ പ്രവൃത്തികൾ പൂർത്തിയാകുന്ന പാടങ്ങളും നടീലിന് പാകമാകുന്ന ഞാറ്റടികളും
ചങ്ങരംകുളം: മേഖലയിലെ മുഴുവൻ കോൾപടവുകളിൽ പമ്പിങ് തുടങ്ങുകയും വെള്ളം വറ്റിയ പാടങ്ങളിൽ പൂട്ടലും ആരംഭിച്ചു. നേരത്തേ പമ്പിങ് കൃഷിപ്പണി പൂർത്തീകരിച്ച കോൾപാടങ്ങളിൽ കൃഷിയുടെ പ്രാരംഭ പ്രവർത്തികൾക്ക് തുടക്കമിട്ടു. ചില പടവുകളിൽ പാടംപൂട്ടി ചണ്ടിവാരി വരമ്പിട്ട് ഞാറുനടീലിനുള്ള തയാറെടുപ്പിലാണ്. ഞാറിട്ട് കണ്ടംപൂട്ടി ഞാറ് മൂപ്പാവാനായി കാത്തിരിക്കുകയാണിവർ.
ചില കോൾപാട ശേഖരങ്ങളിൽ നേരത്തേ കൃഷിയിറക്കി കാലവർഷക്കെടുതിയിൽനിന്നും ജലക്ഷാമത്തിൽ നിന്നും രക്ഷനേടാനാനുള്ള ശ്രമത്തിലാണ് കർഷകർ.
ജില്ലയുടെ ഏറ്റവും വലിയ കോൾപാടങ്ങൾ സ്ഥിതിചെയ്യുന്ന ചിറവല്ലൂർ, നന്നംമുക്ക്, സ്രായിക്കടവ്, ആമയം നരണിപ്പുഴ, മൂക്കുതല, കോലൊളമ്പ് തുടങ്ങിയ ഭാഗങ്ങളിലാണ് കൃഷിപ്പണി നടക്കുന്നത്. നടീലിനായി വിത്തിട്ട് ഞാറ് വളർച്ച പൂർത്തിയാകുന്നതോടെ നടീൽ ആരംഭിക്കും.
എന്നാൽ മേഖലയിൽ ഇടക്കിടക്ക് പെയ്യുന്ന കാറ്റും മഴയും കർഷകരെ ആശങ്കയിലാക്കുനുണ്ട്. നടീൽ കഴിഞ്ഞാൽ മഴ പെയ്യുന്നതോടെ കൃഷിമുങ്ങുന്ന ഭീതിയും നിലനിൽക്കുന്നു.


