Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightകോ​ൾ​പാ​ട​ങ്ങ​ൾ...

കോ​ൾ​പാ​ട​ങ്ങ​ൾ നി​റ​യു​ന്നു; ഭീ​തി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ

text_fields
bookmark_border
കോ​ൾ​പാ​ട​ങ്ങ​ൾ നി​റ​യു​ന്നു; ഭീ​തി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ
cancel
camera_alt

മ​ഴ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കോ​ൾ​പാ​ട​ങ്ങ​ൾ

ച​ങ്ങ​രം​കു​ളം: ദി​വ​സ​ങ്ങ​ളാ​യി നി​ല​ക്കാ​തെ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ കോ​ൾ പാ​ട​ങ്ങ​ൾ നി​റ​യു​ന്നു. പ​തി​വി​ലും നേ​ര​ത്തെ മ​ഴ പെ​യ്ത മ​ഴ​യി​ൽ ജ​ല​സം​ഭ​ര​ണി​ക​ളും കോ​ൾ​പാ​ട​ങ്ങ​ളും നി​റ​യു​ന്ന​ത് ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ണു​ന്ന​ത്. കൊ​യ്ത്ത് ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ട് മ​ഴ പെ​യ്യു​മ്പോ​ൾ വ​ര​ണ്ട കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം നി​റ​യാ​ൻ ഏ​റെ മ​ഴ പെ​യ്യേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ ഈ ​വ​ർ​ഷം പാ​ട​ങ്ങ​ളി​ൽ ചെ​ളി​യും തോ​ടു​ക​ളി​ൽ വെ​ള്ള​വും കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ഴ പെ​യ്ത​തോ​ടെ പാ​ട​ങ്ങ​ൾ പെ​ട്ടെ​ന്ന് നി​റ​ഞ്ഞു ക​വി​ഞ്ഞു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ഴ പെ​യ്യു​മെ​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​വും ജ​ന​ങ്ങ​ളെ ഭീ​തി ഇ​ര​ട്ടി​യാ​ക്കി. കൂ​ടാ​തെ ശ​ക്ത​മാ​യി വീ​ശു​ന്ന കാ​റ്റും മ​ഴ​യും പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ഏ​റെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. വീ​ടു​ക​ളും വൈ​ദു​തി ലൈ​നു​ക​ളും ത​ക​രു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി വി​ത​ര​ണം ക​ച്ച​വ​ട​ക്കാ​രേ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ദു​രി​ത ദു​രി​ത​ത്തി​ലാ​ക്കി.

സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ വൈ​ദ്യു​തി മു​ട​ക്കം തൊ​ഴി​ൽ മേ​ഖ​ല​യേ​യും ക​ച്ച​വ​ട മേ​ഖ​ല​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ക​ർ​ഷ​ക​ർ​ക്കും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.

വാ​ഴ​തോ​ട്ട​ങ്ങ​ളും ഇ​ട​വി​ള കൃ​ഷി​ക​ളും തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളും കാ​റ്റി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. ഇ​ട​വി​ട്ടു​ള്ള മ​ഴ​യി​ൽ തീ​ര​ദേ​ശ​ങ്ങ​ളി​ലെ​യും കോ​ൾ​പാ​ട​ങ്ങ​ളി​ലെ ഓ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ഏ​റെ ഭീ​തി​യി​ലാ​ണ്. പാ​ട​ങ്ങ​ളി​ൽ അ​ടി​ക്ക​ടി ഉ​യ​രു​ന്ന ജ​ല​നി​ര​പ്പും നി​ല​ക്കാ​ത്ത ചെ​യ്യു​ന്ന മ​ഴ​യും ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്.

Show Full Article
TAGS:Heavy Rain Kole Farmers Malappuram News 
News Summary - Heavy rains falling non-stop for days, filling the kole wetlands
Next Story