നൂതന കൃഷിയുമായി വരാൽ മത്സൃ വിളവെടുപ്പ്
text_fieldsകോക്കൂർ സ്വദേശി സതീശൻ കുറുങ്ങാട്ട് തന്റെ മത്സ്യകൃഷിയിടത്തിലെ വിളവെടുപ്പിൽ
ചങ്ങരം കുളം: ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കോക്കൂരിൽ ആരംഭിച്ച മത്സ്യകൃഷിയുടെ വിളവെടുപ്പിന് തുടക്കം. ആലങ്കോട് ഗ്രാമപഞ്ചായത്തിൽ കോക്കൂർ സ്വദേശി സതീശൻ കുറുങ്ങാട്ടാണ് നൂതന രീതിയിലുള്ള മത്സ്യകൃഷി ആരംഭിച്ചിട്ടുള്ളത്. തന്റെ ഫാമിൽ ഏഴുമാസം മുമ്പാണ് വരാൽ കൃഷി ആരംഭിച്ചത്. പദ്ധതിയുടെ വിജയത്തോടെ മത്സ്യകൃഷി ഞായാറാഴ്ച വിളവെടുപ്പ് തുടക്കമായി. വിയറ്റ്നാം വരാലാണ് ഇവർകൃഷി ചെയ്തിട്ടുള്ളത്.
പെല്ലറ്റ് തീറ്റ മാത്രകൊടുത്താണ് മത്സ്യങ്ങളെ വളർത്തുന്നത്. വിയറ്റ്നാം വരാൽ രുചിയിൽ ഏറെ മുമ്പനാണ്. രണ്ട് സെൻറ് വിസ്തീർണമുള്ള പടുതാകുളത്തിൽ വളരെ സുരക്ഷിതമായ രീതിയിലാണ് മത്സൃ കൃഷി ചെയ്തിട്ടുള്ളത്. പൊതുവേ മരണനിരക്ക് കൂടുതലുള്ളതാണ് വരാൽ മത്സൃങ്ങൾ. ഒരുകിലോ 115 രൂപ മുതൽ 130 രൂപ വരെ വിലയുള്ള പെല്ലറ്റ് കൊടുത്ത് വളർത്തുന്ന വരാൽ കൃഷി താരതമ്യേന ചെലവേറിയതാണ്.
സാധാരണയായി കട്ട്ള ,വാള, ഫിലോപ്പി, മൊശി തുടങ്ങിയ മത്സ്യങ്ങളാണ് കർഷകർ വിപണന അടിസ്ഥാനത്തിൽ വളർത്തിവരുന്നത്. എന്നാൽ, വിപണിയിൽ ഏറെ വിലയും ആവശ്യക്കാരും ഏറെയുള്ള വരാൽകൃഷി കർഷകൻ ഏറെ പ്രതീക്ഷകളോടെയാണ് തുടക്കമിടുന്നത്. ഇതുകൂടാതെ ഇവരുടെ ഫാമിൽ അക്വാപോണിക് രീതിയിൽ ഗിഫ്റ്റ് തിലാപ്പിയ മത്സൃവും വളർത്തുന്നുണ്ട്. മത്സൃകൃഷിയിൽ തുടക്കകാരനാണെങ്കിലും നല്ലവിളവാണ് ഈ യുവകർഷകൻ പ്രതീക്ഷിക്കുന്നത്. .