ചങ്ങരംകുളത്ത് മരുന്ന് ഫാക്ടറിയിൽ തീപിടിത്തം
text_fieldsചങ്ങരംകുളത്ത് മരുന്ന് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം, കത്തിനശിച്ച യന്ത്രസാമഗ്രികൾ
ചങ്ങരംകുളം: മംഗളോദയം വൈദ്യശാലയുടെ മരുന്ന് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. വ്യാഴാഴ്ച പുലർച്ചെ നാലിനാണ് തീ ആളിപ്പടരുന്നത് താമസക്കാരായ തൊഴിലാളികൾ കണ്ടത്. തുടർന്ന് ഉടമകളെ അറിയിക്കുകയായിരുന്നു.
ഉടൻ തീ അണച്ചതിനാൽ മറ്റു പ്രദേശങ്ങളിലേക്ക് പടരാതെ വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു. പൊന്നാനിയിൽനിന്ന് ഫയർ ഫോഴ്സ് എത്തി മുഴുവൻ തീയും അണച്ചു. മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന 25 എച്ച്.പിയുടെ ഒരു യന്ത്രവും 15 എച്ച്.പിയുടെ രണ്ടു യന്ത്രവും മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. 10 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.