കല്ലും മണ്ണും നിക്ഷേപിച്ചു; സംസ്ഥാനപാതയിൽ അപകട ഭീഷണി
text_fieldsസംസ്ഥാനപാതയിലെ ചിയ്യാനൂർ പാടത്ത് തള്ളിയ കല്ലും മണ്ണും
ചങ്ങരംകുളം: സംസ്ഥാനപാതയിലെ അപകട മേഖലയിൽ തള്ളിയ കല്ലും മണ്ണും അപകടഭീഷണി ഉയര്‍ത്തുന്നു. തിരക്കേറിയ കുറ്റിപ്പുറം-തൃശൂര്‍ പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്താണ് റോഡരികില്‍ കല്ലും മണ്ണും തള്ളിയത്. ചങ്ങരംകുളം ടൗണിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണാണ് വാഹനങ്ങള്‍ക്കും യാത്രകാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന രീതില്‍ പാതയോരത്ത് തള്ളിയിരിക്കുന്നത്. പല സ്ഥലത്തും കല്ലും മണ്ണും റോഡിലേക്ക് ഇറങ്ങി കിടക്കുന്ന അവസ്ഥയിലാണ്.
സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ പാതകളില്‍ ഒന്നാണ് കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാനപാത. ഓരോ മണിക്കൂറിലും ദീര്‍ഘദൂര ദൂരവാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ രാത്രി ആവുന്നതോടെ ഒരു തെരുവുവിളക്ക് പോലും പ്രവര്‍ത്തിക്കുന്നില്ല. അപകടങ്ങള്‍ പതിവായ ഈ പാതയിലാണ് അപകട സാധ്യത വൾധിപ്പിച്ച് കല്ലും മണ്ണും കൊണ്ട് വന്ന് നിറച്ചിരിക്കുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പലയിടത്തും മണ്ണ് റോഡിലേക്ക് ഇറങ്ങി ചളി നിറഞ്ഞ അവസ്ഥയിലാണ്. യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന മണ്ണും കല്ലും എത്രയും വേഗം പാതയില്‍ നീക്കം ചെയ്തില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്.