Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightChangaramkulamchevron_rightപാതയോരത്ത് ഇഫ്താർ...

പാതയോരത്ത് ഇഫ്താർ കാരുണ്യം വിതറി സുനിലും അബ്ദുട്ടിയും

text_fields
bookmark_border
പാതയോരത്ത് ഇഫ്താർ കാരുണ്യം വിതറി സുനിലും അബ്ദുട്ടിയും
cancel
camera_alt

വ​ള​യം​കു​ള​ത്ത് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന സു​നി​ലും അ​ബ്ദു​ട്ടി​യും

ചങ്ങരംകുളം: വ്രതാനുഷ്ടാനത്തിന്റെ ആദ്യനാൾ മുതൽ സംസ്ഥാനപാതയോരത്ത് ഇഫ്താർ കിറ്റ് നൽകി മാതൃകയാവുകയാണ് സുനിലും അബ്ദുട്ടിയും. കുറ്റിപ്പുറം - ചൂണ്ടൽ പാതയോരത്തെ വളയംകുളം സെൻററിൽ വെള്ളവും ഈത്തപ്പഴവും അടങ്ങുന്ന കിറ്റാണ് ഇവർ നൽകുന്നത്. ചിയ്യാനൂർ സ്വദേശി സുനിലും വളയംകുളത്തുകാരനായ അബ്ദുട്ടിയും കഴിഞ്ഞ വർഷം മുതലാണ് ഈ കാരുണ്യ പ്രവർത്തനം തുടങ്ങിയത്. ആതുരസേവന രംഗത്തും വയോജനങ്ങൾക്കും നിരാലംബർക്കുമുള്ള സേവനങ്ങളിലും കർമനിരതരാണ് ഇവർ.

Show Full Article
TAGS:Iftar Food Ramadan religious friendship 
News Summary - Sunil and Abdutti spread Iftar charity on the roadside
Next Story