സ്ഥാപിച്ച് മണിക്കൂറുകൾ മാത്രം; ആറുവരിപ്പാതയിലെ സുരക്ഷ ക്രമീകരണം തകർന്ന നിലയിൽ
text_fieldsആറുവരിപ്പാതയിലെ ട്രാഫിക് ക്രമീകരണത്തിനായി സ്ഥാപിച്ച റബർ ഡിലെയ്നെറ്റർ തകർന്ന നിലയിൽ
ചേലേമ്പ്ര: സ്ഥാപിച്ച് മണിക്കൂറുകൾക്കിടയിൽ തന്നെ ആറുവരിപ്പാതയിലെ സുരക്ഷ ക്രമീകരണമായ റബർ ഡിലെയ്നെറ്റർ തകർന്ന നിലയിൽ. ജില്ല അതിർത്തിയായ ഇടിമുഴിക്കലിനടുത്ത നിസരി ജങ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച റബർ ഡിലെയ്നെറ്ററാണ് തകർന്നത്. ആറുവരിപ്പാതയിലെ എൻട്രി, എക്സിറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചതായിരുന്നു ഇത്.
വാഹനം തട്ടിയതാവാമെന്നാണ് കരുതുന്നത്. എൻട്രി, എക്സിറ്റ് സംവിധാനങ്ങൾ ഒരുക്കിയ വിവരങ്ങൾ അറിയാതെ വാഹനങ്ങൾ ഇപ്പോഴും ഇതുവഴി ക്രമം തെറ്റിച്ച് വരുന്നുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. ചുറ്റി കറങ്ങാനുള്ള മടി കാരണമാണ് നിയമ ലംഘനം.