ബധിര വിദ്യാര്‍ഥികള്‍ക്ക് സമസ്ത ഓണ്‍ലൈന്‍ മദ്റസ ക്ലാസ്
text_fieldsതേഞ്ഞിപ്പലം: സമസ്ത ഓണ്‍ലൈന്‍ മദ്റസ ചാനല്‍ വഴി ബധിര വിദ്യാര്‍ഥികള്‍ക്ക് ആംഗ്യഭാഷയില്‍ ക്ലാസ് തുടങ്ങുന്നു.
സെപ്റ്റംബര്‍ അഞ്ചുമുതല്‍ രാവിലെ ഒമ്പതിന് സമസ്ത ഓണ്‍ലൈന്‍ യൂ ട്യൂബിലും മൊബൈല്‍ ആപ്പിലും ഫേസ്ബുക്കിലും ദര്‍ശന ചാനലിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.
ഓണ്‍ലൈന്‍ ക്ലാസ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എം.എ ചേളാരി, കബീര്‍ ഫൈസി ചെമ്മാട് എന്നിവർ സംബന്ധിച്ചു.
മാനേജര്‍ കെ. മോയിന്‍കുട്ടി സ്വാഗതവും വി. മുഹമ്മദുണ്ണി കാരച്ചാല്‍ നന്ദിയും പറഞ്ഞു. വളാഞ്ചേരി മര്‍കസ് പൂര്‍വ വിദ്യാര്‍ഥി ഫസലുറഹ്മാന് അല്‍ഖാസിമി പൊന്നാനിയാണ് ആംഗ്യഭാഷയില്‍ ക്ലാസെടുക്കുന്നത്.