ചേളാരിയില്‍ എ.ടി.എം മെഷീൻ തകര്‍ത്ത് മോഷണം
text_fieldsതേഞ്ഞിപ്പലം: ദേശീയപാതയിലെ ചേളാരിയില്‍ എസ്.ബി.ഐ എ.ടി.എം കൗണ്ടറിൽ മോഷണം. ശനിയാഴ്ച പുലര്‍ച്ച രേണ്ടാടെയാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സംഘം കൗണ്ടറില്‍ കയറി സി.ഡി.എം.എ അടക്കമുള്ള രണ്ട് മെഷീനുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്.
മുഖം മറച്ചെത്തിയ സംഘം ഇരുമ്പ് കമ്പികളുമായി മെഷീനുകള്‍ തകര്‍ക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. കൗണ്ടറിലെ കാമറ തകര്‍ക്കാന്‍ ശ്രമം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാക്കളെന്ന് തോന്നിക്കുന്നവരാണ് മോഷണത്തിന് പിന്നില്‍. പുലര്‍ച്ച പട്രോളിങ്ങിനിറങ്ങിയ തിരൂരങ്ങാടി പൊലീസാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.
പണം നഷ്ടമായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. രാവിലെ മലപ്പുറത്ത് നിന്നെത്തിയ ഫോറന്‍സിക് വിദ്ഗധരും തിരൂരങ്ങാടി പൊലീസും സ്ഥലത്ത് പരിശോധന നടത്തി. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.