സി.ബി.എസ്.ഇ സെൻട്രൽ സഹോദയ ജില്ല കലോത്സവം; നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ചാമ്പ്യൻമാർ
text_fieldsസി.ബി.എസ്.ഇ സെൻട്രൽ സഹോദയ ജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ടീം
തിരൂർ: മൂന്ന് ദിവസങ്ങളിലായി തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സെൻട്രൽ സഹോദയ ജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻപട്ടം നിലനിർത്തി നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ. 1069 പോയന്റുമായാണ് നേട്ടം. 1028 പോയന്റുമായി തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
റണ്ണേഴ്സപ്പായ തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ ടീം
935 പോയന്റ് നേടിയ നസ്രത്ത് സ്കൂൾ മഞ്ചേരിയാണ് മൂന്നാം സ്ഥാനത്ത്. 735 പോയന്റോടെ കടകശ്ശേരി ഐഡിയൽ സ്കൂളും 686 പോയന്റോടെ പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്റർനാഷനൽ സ്കൂളും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. കാറ്റഗറി ഒന്നിൽ പീവീസ് നിലമ്പൂരും കാറ്റഗറി രണ്ടിൽ ഐഡിയൽ കടകശ്ശേരിയും കാറ്റഗറി മൂന്നിൽ പീവീസ് നിലമ്പൂരും കാറ്റഗറി നാലിൽ പീവീസ് നിലമ്പൂരും കോമൺ കാറ്റഗറിയിൽ എം.ഇ.എസ് തിരൂരും ഒന്നാം സ്ഥാനം സ്വന്തമാക്കി.


