‘മാധ്യമം ഹെല്‍ത്ത് കെയറി’ലേക്ക് എടക്കര അല്‍മദ്റസത്തുല്‍ ഇസ്ലാമിയ വിദ്യാര്‍ഥികളുടെ സഹായഹസ്തം
text_fields‘മാധ്യമം ഹെല്‍ത്ത് കെയര്‍’ പദ്ധതിയിലേക്ക് എടക്കര അല്‍മദ്റസത്തുല്‍ ഇസ്ലാമിയ
ആന്‍ഡ് മോറല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക പ്രിന്‍സിപ്പല്‍ പി. മുഹമ്മദ്
അന്‍വറില്‍നിന്ന് ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടിവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
എടക്കര: നിര്‍ധനരും നിരാലംബരുമായ രോഗികള്‍ക്ക് ആശ്വാസം നല്കുന്ന ‘മാധ്യമം ഹെല്‍ത്ത് കെയര്‍’ പദ്ധതിയിലേക്ക് എടക്കര അല്‍മദ്റസത്തുല്‍ ഇസ്ലാമിയ ആന്‍ഡ് മോറല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക കൈമാറി.
മദ്റസയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക 43,922 രൂപ മോറല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് അന്‍വറില്‍നിന്ന് മാധ്യമം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടിവ് എം. അബ്ദുല്ല ഏറ്റുവാങ്ങി.
ഏറ്റവും കൂടുതല്‍ സംഖ്യ സമാഹരിച്ച വിദ്യാര്‍ഥികളായ ജവാദുല്‍ ഹഖ്, കെ. അമാന്‍, ഫാത്തിമ അബ്ദുല്‍ ജലീല്‍, കെ. റിയ ഫാത്തിമ, പി.കെ. റയാന്, അല്‍ദിന്‍ ജുനൈദ്, സിയാന് ജാവേദ്, അഹ്മ്മദ് സിയാന്, കെ. അനോഷ, എം. ഹാഷ്മി, ഇസ യൂനുസ്, കെ. ലിയ, സി. ഫൈഹ, മുഹമ്മദ് ഫായിസ്, നെഹല്‍ ഷാന്‍, പി. ആരിഫ്, സ്കൂള്‍ ബെസ്റ്റ് മെന്റ്റര്‍ കെ.എം. യൂസുഫ് എന്നിവരെ ‘മാധ്യമ’ത്തിന്റെ ഉപഹാരം നല്കി ആദരിച്ചു.
മദ്റസത്തുല്‍ ഇസ്ലാമിയ പ്രിന്‍സിപ്പല്‍ കെ.എം. യൂസുഫ്, പി.ടി.എ പ്രസിഡന്റ് പി. ഉമ്മര്‍കോയ, മസ്ജിദുസലാം ഖത്തീബ് പി.കെ. മുഹമമദ് ബഷീര്‍, പ്രസിഡന്റ് കെ.പി. അക്ബറലി, സെക്രട്ടറി എം.ഇ. സാബിര്‍, ജമാഅത്തെ ഇസ്ലാമി ചുങ്കത്തറ ഏരിയ പ്രസിഡന്റ് വി.എ. ഹംസ, മജ്ലിസ് നിലമ്പൂര്‍ ഉപജില്ല പ്രസിഡന്റ് മുജീബ് കോമുള്ളി എന്നിവര്‍ സംബന്ധിച്ചു.