ചുങ്കത്തറയിൽ ഒമ്പത് കാട്ടുപന്നികളെ വെടിവച്ചു കൊന്നു
text_fieldsചുങ്കത്തറയിൽ വെടിവച്ചു കൊന്ന കാട്ടുപന്നികൾ
എടക്കര: പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് ചുങ്കത്തറയിൽ ഒമ്പത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വൈൽഡ് ലൈഫ് വാർഡൻ കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശ പ്രകാരം നടത്തിയ രാത്രികാല നിരീക്ഷണത്തിനിടയിലാണ് എം പാനൽ ഷൂട്ടറായ പത്തപ്പിരിയം സ്വദേശി അഹമ്മദ് നിസാറും സംഘവും കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.
ശല്യം രൂക്ഷമായ ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ, തലഞ്ഞി, മുട്ടിക്കടവ്, കരിങ്കോറമണ്ണ, എടമല എന്നിവിടങ്ങളിൽ നടത്തിയ നിരീക്ഷണത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. ജഡങ്ങൾ പഞ്ചായത്ത് അംഗങ്ങളായ ബൈജു നല്ലംതണ്ണി, ഷാജഹാൻ ചേലൂർ എന്നിവരുടെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്കരിച്ചു. പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമുള്ള രാത്രികാല പട്രോളിങ് ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.