മാധ്യമം ഹെൽത്ത് കെയറിന് കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsമാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂൾ
വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ ഡയറക്ടർ താഹ, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഹാരിസ്
എന്നിവരിൽനിന്ന് മാധ്യമം ലേഖകൻ ഹിമേഷ് ഏറ്റുവാങ്ങുന്നു
എടപ്പാൾ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
55,000 രൂപയാണ് വിദ്യാർഥികളും രക്ഷിതാക്കളും സമാഹരിച്ചു നൽകിയത്. സ്കൂൾ വാർഷിക സമ്മേളനത്തിൽ സ്കൂൾ ഡയറക്ടർ താഹ, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഹാരിസ് എന്നിവരിൽ നിന്ന് മാധ്യമം ലേഖകൻ ഹിമേഷ് തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ആയിഷ റന, ഷെസ്മിൻ, ഫഹദ് ബാദുഷ, സാലിഹ ഖദീജ, നിയ മെഹ്റിൻ, അഖ്സ ഫാത്തിമ, അയ്നൽ സെബ, എസ് ലിൻ തനാസ്, ഫൈസാൻ മുഹമ്മദ്, റിഫ ഫാത്തിമ, ഷെഹബാസ് അമാൻ, നൈഫ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെൻറ്റർ ഗ്രീഷ്മ എന്നിവർക്കും മാധ്യമത്തിന്റെ മെമെന്റോ നൽകി ആദരിച്ചു.
ഡോ. ബദീഉസ്സമാൻ (സി.ഇ.ഒ, ഐ.ഇ.സി.ഐ), സ്കൂൾ മാനേജർ കെ. അബ്ദുൽ റസാഖ്, മാനേജിങ് കമ്മിറ്റി മെംബർ ഇ.വി.എം. ശരീഫ്, ട്രസ്റ്റ് വൈസ് ചെയർമാൻ മുജീബ് റഹ്മാൻ, ട്രസ്റ്റ് സെക്രട്ടറി എൻ. അബൂബക്കർ, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഹാരിസ്, വൈസ് പ്രിൻസിപ്പൽ ടി.ടി. ഷംല, അധ്യാപക പ്രതിനിധികൾ കെ.വി. ഹസീന, മുഹമ്മദ് ഷഫീക്ക്, മാധ്യമം ഏരിയ കോഓഡിനേറ്റർ ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.