കെ.എസ്.ആർ.ടി.സി ബസിലെ സ്വർണക്കവർച്ച; എടപ്പാളിലിറങ്ങിയ യാത്രക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം
text_fieldsഎടപ്പാൾ: കെ.എസ്.ആർ.ടി.സി ബസിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ എടപ്പാളിൽ ഇറങ്ങിയ യാത്രക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. എടപ്പാളിൽ നിരവധി ആളുകൾ ഇറങ്ങിയതിന് ശേഷമാണ് സ്വർണം നഷ്ടപ്പെട്ടത് സ്വർണ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ അറിയുന്നത്.
തിരക്കേറിയ ബസ് കാലിയായത് എടപ്പാളിൽ ആളുകൾ ഇറങ്ങിയതിന് ശേഷമാണ്. എടപ്പാളിൽ ഇറങ്ങിയ ആരെങ്കിലും എടുത്തിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. അതല്ലെങ്കിൽ യാത്രക്കാരിൽ ആർക്കെങ്കിലും നിർണായക സൂചന നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സ്വർണം സൂക്ഷിച്ച് ബാഗുമായി ജീവനക്കാരൻ തിരൂരിൽ നിന്നും കുറ്റിപ്പുറത്ത് എത്തിയ ശേഷമാണ് തൃശൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കയറുന്നത്.