ഒതായി-അരീക്കോട് റോഡിൽ ലോറി മറിഞ്ഞ് അരമണിക്കൂർ ഗതാഗതം മുടങ്ങി
text_fieldsഒതായി വേരുപാലത്തിന് സമീപം ഒതായി-അരീക്കോട് റോഡിൽ മറിഞ്ഞ ലോറി
എടവണ്ണ: കോഴിക്കോട്-ഊട്ടി സംസ്ഥാന പാതയായ ഒതായി-അരീക്കോട് റോഡിൽ ലോറി മറിഞ്ഞ് അരമണിക്കൂറോളം ഗതാഗതം മുടങ്ങി. ഒതായി വേരുപാലത്തിന് സമീപമാണ് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി നട്ടുറോഡിൽ മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ആർക്കും പരിക്കില്ല.
ലോറിയിൽനിന്നും റോഡിലൂടെ ഒഴുകിയ ഡീസലും ഓയിലും നാട്ടുകാരും തിരുവാലിയിൽനിന്നും എത്തിയ ഫയർഫോഴ്സും ചേർന്ന് വെള്ളം അടിച്ച് അപകടം ഒഴിവാക്കി.മുമ്പും നിരവധി തവണ ഇവിടെ അപകടം നടന്നതായി നാട്ടുകാർ പറയുന്നു. വളവിൽ റോഡിന് മതിയായ വീതിയില്ല. വീതി കൂടി റോഡിലെ അപകടം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.