ഇന്ത്യക്കായി മത്സരിക്കാൻ 71ാം വയസ്സിൽ ഡോ. അഷ്റഫ് ദുബൈയിലേക്ക്
text_fieldsഎടവണ്ണ: 71ാം വയസ്സിൽ ഇന്ത്യക്കായി മത്സരിക്കാനൊരുങ്ങി ഡോ. വി.പി.എം. അഷ്റഫ് ദുബൈയിലേക്ക്. ഈ മാസം 27 മുതല്‍ 29 വരെ ദുബൈ അല്‍-വസല്‍ സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ നടക്കുന്ന മാസ്റ്റേഴ്സ് ഓപണ്‍ ഇന്റര്‍നാഷനല്‍ കായിക മത്സരത്തിലാണ് ഈ 71 കാരൻ പങ്കെടുക്കുന്നത്. അഞ്ച് കിലോമീറ്റര്‍ നടത്തം, 1500 മീറ്റര്‍ ഓട്ട മത്സരം എന്നീ ഇനങ്ങളിലാണ് ഇന്ത്യക്കായി ഡോ. അഷ്റഫ് മത്സരിക്കുക. 2022 ജൂണ്‍ 29 മുതല്‍ ജൂലൈ പത്തുവരെ ഫിന്‍ലാന്‍ഡിലെ ടാംപറയിനില് നടത്തിയ ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തിലും അദ്ദേഹം പങ്കെടുത്തു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ചികിത്സരംഗത്തും കായികരംഗത്തും മാത്രമല്ല സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവ പ്രവര്‍ത്തകനാണ്.