മാധ്യമം’ ഹെൽത്ത് കെയറിന് അയിന്തൂർ ഹിറ ലേർണിങ് സെന്റർ വിദ്യാർഥികളുടെ സഹായഹസ്തം
text_fields‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് അയിന്തൂർ ഹിറ ലേർണിങ് സെന്റർ വിദ്യാർഥികൾ സമാഹരിച്ച തുക സെക്രട്ടറി പി. ഉസ്മാനിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
എടവണ്ണ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് അയിന്തൂർ ഹിറ ലേർണിങ് സെന്റർ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. മദ്റസ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി. ഉസ്മാൻനിന്നും ‘മാധ്യമം’ ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ സി.പി. റിസ ഫാത്തിമ, എ. നാസിഹ് വഹീദ്, കെ. സിയാന, സി. നിഷ് ല റിസ മെഹ്റിൻ, സി. ഹൈമി, ടി.പി. ഇൽഫ, സി.പി. റൈഹാൻ എന്നിവരെ വ്യവസായ പ്രമുഖൻ ടി.പി. അബ്ദുഹാജി മാധ്യമത്തിന്റെ മെമന്റോ നൽകി അഭിനന്ദിച്ചു. ഹെൽത്ത് കെയർ കോഓഡിനേറ്റർക്കുള്ള ഉപഹാരം പ്രിൻസിപ്പൽ കെ. മുഹമ്മദ് ബഷീർ ഏറ്റുവാങ്ങി. അധ്യാപകരായ എം. തസ്ലീം തൻസീർ, എൻ.പി. ആയിഷ, എം. ഷാനിബ എന്നിവർ സംബന്ധിച്ചു. എ. നാസിഹ് വഹീദ് പ്രാർഥന നിർവഹിച്ചു. വിദ്യാർഥി ലീഡർ സി. മൻഹ സ്വാഗതവും എ. ഉമർ ബാബു നന്ദിയും പറഞ്ഞു.