എടവണ്ണപ്പാറയിൽ നാലുപേർക്ക് തെരുവ് നായുടെ കടിയേറ്റു
text_fieldsഎടവണ്ണപ്പാറ: എടവണ്ണപ്പാറയിൽ നാലുപേർക്ക് തെരുവ് നായുടെ കടിയേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് തെരുവ് നായുടെ ആക്രമണമുണ്ടായത്. കടിയേറ്റവരെ പ്രാഥമിക ചികിത്സക്കുശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി ഏഴോടെ അരീക്കോട് റോഡിൽ ഒരു കുട്ടിയെയും നായ് ആക്രമിച്ചു. ദിവസങ്ങൾക്ക് മുമ്പ് ചാലിയപ്രം ഭാഗത്ത് കുട്ടികൾക്കടക്കം കടിയേറ്റിരുന്നു. ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
എടവണ്ണപ്പാറയിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്. ബുധനാഴ്ച തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിയിരുന്നു. വന്ധ്യംകരണമടക്കമുള്ള പരിഹാര നടപടികളാണ് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.