നെൽവയൽ നികത്തി കമുക് വെച്ചു; ഹൈക്കോടതി വിധിപ്രകാരം പൂർവസ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്
text_fieldsഎടവണ്ണപ്പാറ പാഞ്ചിരി കുനിയിൽ പാടം നികത്തി വെച്ച കമുക് ഹൈക്കോടതി വിധിപ്രകാരം മുറിച്ചിട്ടപ്പോൾ
എടവണ്ണപ്പാറ: പാഞ്ചിരി കുനിയിൽ നെൽവയൽ നികത്തി കമുക് വെച്ചത് ഹൈക്കോടതി വിധിപ്രകാരം പൂർവസ്ഥിതിയിലാക്കാൻ ജില്ല കലക്ടറുടെ ഉത്തരവ്. 32സെന്റ് പാടത്താണ് കമുക് കൃഷി ചെയ്തത്. തിങ്കളാഴ്ച രാവിലെ കലക്ടറുടെ ഉത്തരവ് പ്രകാരം വാഴക്കാട് വില്ലേജ് ഓഫിസർ ഗിരീഷിന്റെ നേതൃത്വത്തിൽ പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടങ്ങി.
നാലുവർഷം പ്രായമായ 60 കമുകുകളാണ് വെട്ടി മാറ്റിയത്. 2008ലെ ഡാറ്റാബാങ്ക് നിലവിൽ വന്നശേഷം ഈ പാടം നെൽവയലായിരുന്നു. വയലിൽ കമുക് വെച്ചതിനെതിരെ പരാതികളും ഉയർന്നിരുന്നു. ഇതോടെ കലക്ടർ നെൽവയൽ പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടു. കലക്ടറുടെ ഉത്തരവിനെതിരെ ഉടമ തിരുവനന്തപുരം അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറെ സമീപിച്ചു. എന്നാൽ ഇതും ഫലം കണ്ടില്ല. ഇവിടെ നിന്നും പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിടുകയായിരുന്നു. ഒടുവിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.