ജയസൂര്യ കുന്നക്കാവിൽ; കുടുംബശ്രീ ജനകീയ ഹോട്ടൽ സന്ദർശിച്ചു
text_fieldsകുന്നക്കാവിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ നടൻ ജയസൂര്യ കുടുംബശ്രീ ജനകീയ ഹോട്ടലിൽ ജീവനക്കാരുമായി സംസാരിക്കുന്നു
ഏലംകുളം: സ്വകാര്യ സന്ദർശനത്തിന് ഏലംകുളത്തെത്തിയ സിനിമാ നടൻ ജയസൂര്യ കുടുംബശ്രീ ജനകീയ ഹോട്ടൽ സന്ദർശിച്ചു. ശനിയാഴ്ച രാവിലെ 10ന് സുഹൃത്തും ലുലു ഗ്രൂപ്പ് മാനേജറുമായ കുന്നക്കാവ് സ്വദേശി ചേരിയിൽ സുധീഷിന്റെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ കയറി 20 രൂപക്ക് ഊണ് വിളമ്പുന്ന 'മാജിക്' ജീവനക്കാരോട് ചോദിച്ചറിഞ്ഞു. സുഹൃത്ത് സുധീഷ് പുതുതായി പണി കഴിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്താൻ കഴിഞ്ഞില്ല.
സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ ചെർപ്പുളശ്ശേരിയിലെത്തിയതായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയിലാണ് സുഹൃത്തിന്റെ വീട് സന്ദർശിക്കാനെത്തിയത്.