സാന്ത്വനം പകർന്ന് വിദ്യാർഥികൾ
text_fieldsമാധ്യമം ഹെൽത്ത്കെയറിലേക്ക് കുന്നക്കാവ് ഹിൽടോപ്പ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ കെ.ടി. ഷാനവാസിൽനിന്ന് മാധ്യമം സൊലൂഷൻസ് മാനേജർ പി. അബ്ദുൽ ഗഫൂർ ഏറ്റുവാങ്ങുന്നു
ഏലംകുളം: കുന്നക്കാവ് ഹിൽടോപ്പ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ 66 ാം കേരളപ്പിറവി ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സ്വരൂപിച്ച 78,876 രൂപ മാധ്യമം ഹെൽത്ത് കെയറിലേക്ക് കൈമാറി. പ്രിൻസിപ്പൽ കെ.ടി. ഷാനവാസിൽ നിന്ന് മാധ്യമം സൊലൂഷൻസ് മാനേജർ പി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി. പ്രിൻസിപ്പൽ കെ.ടി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഫൈസൽ അലി, വൈസ് പ്രിൻസിപ്പൽ റഅഫത്ത് മുഹമ്മദ്, മാധ്യമം ഏരിയ ഫീൽഡ് കോ ഓഡിനേറ്റർ പി.ടി. അബൂബക്കർ എന്നിവർ സംസാരിച്ചു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ദിയ മെഹ്റിൻ, അജ്വദ്, നുഹ നശാത്ത്, അയ്മൻ അബ്ബാസ്, സമിയ നവാസ്, സാലിഹ്, ക്ലാസ് മെന്റർ സൂര്യാ ബിനീഷ് എന്നിവർക്ക് മാധ്യമത്തിന്റെ ഉപഹാരം കൈമാറി.
ലാംഗ്വേജ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി. മലപ്പുറം സഹോദയ ടീച്ചേഴ്സ് കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രമേഷ് ബാബു, മറ്റു വിജയികളായ സമീർ, നസീൽ ശർഖി, അഫ്ല, അഞ്ജു, ആയിഷ സിൽവിയ, ദിവ്യ കെ. നായർ, രശ്മി, ധന്യ, സൂര്യ ബിനീഷ്, സൂര്യമോൾ, ലീന, ഫസീല, അനിത, വി.കെ. ദിവ്യ, സീത, ദിവ്യ, നയന എന്നിവർക്കുള്ള സമ്മാനവിതരണവും നടന്നു.