വീട് നിർമാണത്തിന് പായസ ചലഞ്ചുമായി ടീം വെൽഫെയർ
text_fieldsഏലംകുളത്ത് ടീം വെൽഫെയർ സംഘടിപ്പിച്ച പായസ ചലഞ്ച് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്
ഫൈസൽ അലി ഉദ്ഘാടനം ചെയ്യുന്നു
ഏലംകുളം: നിർധനർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന്റെ ഭാഗമായി പായസ ചലഞ്ചുമായി ടീം വെൽഫെയർ. വെൽഫെയർ പാർട്ടി രൂപീകരിച്ച് പത്ത് വർഷം പിന്നിട്ടതിന്റെ ഭാഗമായി ഏലംകുളം പഞ്ചായത്ത് കമ്മിറ്റി കുന്നക്കാവ് പെരുമ്പറമ്പിൽ രണ്ട് കുടുംബങ്ങൾക്കുള്ള വീടുകൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ പാലടപ്പായസ ചലഞ്ച് സംഘടിപ്പിച്ചത്. വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ അലി ഉദ്ഘാടനം ചെയ്തു. നൂറോളം പ്രവർത്തകരുടെ ശ്രമഫലമായി പഞ്ചായത്തിലുടനീളം ആയിരത്തിലധികം പായസ പാക്കറ്റുകൾ വിതരണം ചെയ്തു.