ചേക്കുമുക്കിൽ വീട് കയറി ഗുണ്ട ആക്രമണം
text_fieldsവെളിയങ്കോട്: എരമംഗലം ചേക്കുമുക്കിൽ വീട് കയറി ഗുണ്ട ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 11.30 ഒാടെയാണ് സംഭവം. വൈകീട്ട് ഏഴിന് ചേക്കുമുക്കിൽ കഞ്ചാവ് മാഫിയ പ്രദേശവാസിയായ പ്രദോഷിനെ തലക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ചിരുന്നു. ഇത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് രാത്രി സ്ത്രീകളും കുട്ടികളും താമസിക്കുന്ന ചേക്കുമുക്കിലെ ക്വാർട്ടേഴ്സിൽ ഗുണ്ടവിളയാട്ടം നടത്തുകയായിരുന്നു. ഒരു പറ്റം സാമൂഹിക വിരുദ്ധർ മാരകായുധങ്ങളുമായി ക്വാർട്ടേഴ്സിൽ കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ് ടിക്കുകയുമായിരുന്നു.
തുടർന്ന് സോഡാകുപ്പി വീട്ടിലേക്ക് എറിഞ്ഞു. സംഭവത്തിൽ ക്വാർട്ടേഴ്സിലെ താമസക്കാരി തറേ പറമ്പിൽ അബ്ദുൽ റസാഖിെൻറ ഭാര്യ ബുഷ്റയുടെ കാലിന് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ കഞ്ചാവ് മാഫിയയുടെ വിളയാട്ടം രൂക്ഷമാണ്. മേഖലയിൽ പൊലീസ് പട്രോളിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി.