Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീടുകളിൽ സൂക്ഷിച്ച...

വീടുകളിൽ സൂക്ഷിച്ച വിദേശമദ്യം പിടികൂടി

text_fields
bookmark_border
വീടുകളിൽ സൂക്ഷിച്ച വിദേശമദ്യം പിടികൂടി
cancel
camera_alt

പിടിയിലായ പ്രതികളുമായി കുറ്റിപ്പുറം എക്സൈസ് സംഘം

വളാഞ്ചേരി: വിൽപനക്കായി വീടുകളിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ രണ്ട് പേരെ കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആന്തൂർ വളപ്പിൽ രാജേഷ്, വൈരങ്കോട് ദേശത്ത് തൊട്ടിയിൽ വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഓപറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആതവനാട് മാട്ടുമ്മൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്നാണ് വിദേശമദ്യവും ബിയറും പിടികൂടിയത്.

എഴുപതോളം മദ്യക്കുപ്പികളാണ് കണ്ടത്തിയത്. രണ്ടുപേരും മുമ്പും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടവരാണെന്ന് എക്സൈസ് ഓഫിസർ പറഞ്ഞു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ്, പ്രിവൻറീവ് ഓഫിസർ പ്രമോദ്, രജിത, കമ്മുകുട്ടി, സാഗീഷ്, ഗണേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.

മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 32.25 ലി​റ്റ​ർ മ​ദ്യ​വും ഒ​രു സ്കൂ​ട്ട​റും ര​ണ്ടു പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി. ഓ​പ​റേ​ഷ​ൻ ത​ണ്ട​റി​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​യൂ​ന​സ്, അ​സി. ഇ​ൻ​സ്‌​പെ​ക്ട​ർ ഡി. ​ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​ച്ച​ത്. ര​ണ്ടു കേ​സു​ക​ളി​ലാ​യി പെ​രി​ന്ത​ൽ​മ​ണ്ണ-​പ​ട്ടാ​മ്പി റോ​ഡി​ൽ തോ​ട്ട​ക്ക​ര അ​ന​ർ​ഘ വീ​ട്ടി​ൽ ഷാ​ജി, തോ​ട്ട​ക്ക​ര ക​രേ​ക്കാ​ട് വീ​ട്ടി​ൽ ബി​നു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നി​ന്നും വാ​ഹ​ന​ത്തി​ൽ നി​ന്നു​മാ​ണ് മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ അ​ബ്ദു​ൽ റ​ഫീ​ഖ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ മാ​രാ​യ സു​രേ​ഷ് ബാ​ബു. സി, ​സു​നി​ൽ കു​മാ​ർ, അ​ബ്ദു​ൽ ജ​ലീ​ൽ, അ​ബ്ദു​ൽ ബാ​സി​ത്, പു​ഷ്പ​രാ​ജ് വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മാ​രാ​യ ലി​ൻ​സി വ​ർ​ഗീ​സ്, രേ​വ​തി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം

Show Full Article
TAGS:Malappuram Local News foreign liquor seized Mass arrests 
News Summary - Foreign liquor stored in homes seized
Next Story