ഹാജിമാരുടെ സംഗമം
text_fieldsവളാഞ്ചേരിയിൽ ഹാജിമാരുടെ സംഗമം സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ (എസ്.എച്ച്.ഐ) കെ. ഷിഹാബുദ്ദീൻ ഉദ്ഘാടനം നിർവഹിക്കുന്നു
വളാഞ്ചേരി: 2025ൽ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ (എസ്.എച്ച്.ഐ) കെ. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ ഹജ്ജിന് പോയവരുടെ സംഗമം വളാഞ്ചേരി സാഗർ ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എച്ച്.ഐ കെ. ഷിഹാബുദ്ദീൻ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ഹജ്ജ് പ്രായം ചെന്നവർ മാത്രം ചെയ്യേണ്ട ഒന്നല്ലെന്നും, മറ്റു രാഷ്ട്രങ്ങളിലെന്നപോലെ കേരളത്തിൽനിന്നും കൂടുതൽ യുവസമൂഹം ഹജ്ജിന്റെ പുണ്യം നേടി സമൂഹത്തിൽ പ്രവർത്തിക്കാൻ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘കുടുംബ ജീവിതം, ഇസ്‍ലാം, ലിബറലിസം’ എന്ന വിഷയത്തിൽ ഫസലുറഹ്മാൻ ഫൈസി ക്ലാസെടുത്തു. അസൈനാർ, കെ.പി. വാഹിദ്, ഉമ്മു ഹബീബ, മനാഫ്, മുഹമ്മദ്, റബാബ്, ഖൈറുന്നീസ ടീച്ചർ, നഫീസ ബീവി ടീച്ചർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ബഷീർ നിസാമി പ്രാർത്ഥനയും നൗഷാദ് കുണ്ടൂർ ഖിറാഅത്തും നടത്തി. അബ്ദുൽ നാസർ സ്വാഗതവും ഉസ്മാൻ നന്ദിയും പറഞ്ഞു.


