Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2026 5:50 AM GMT Updated On
date_range 20 Aug 2026 5:50 AM GMTമഴയും കാറ്റും; വഴിക്കടവിൽ വ്യാപക നാശം
text_fieldsവഴിക്കടവ്: ബുധനാഴ്ച വൈകുന്നേരം നാലോടെ ഉണ്ടായ ശക്തമായ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ വഴിക്കടവിൽ വ്യാപക നാശം. വഴിക്കടവ് കൃഷിഭവന്‍റെ മുകളിലേക്ക് മരം വീണ് കെട്ടിടം ഭാഗികമായി തകർന്നു. നാലരയോടെയായിരുന്നു സംഭവം. ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
പൂവത്തിപ്പൊയിലിൽ കാറ്റിൽ വ‍്യാപക കൃഷിനാശം ഉണ്ടായി. അമയോലിക്കൽ ഷാലിയുടെ 150 ഓളം കുലച്ച വാഴകളും തച്ചറക്കുന്നൻ മുഹമ്മദിന്‍റെ 200 ഓളം വാഴകളും നിലംപൊത്തി. അമയോലിക്കൽ ഇമ്മാനുവേലിന്‍റെ കാച്ചിൽ, പയർ കൃഷിയും നശിച്ചു. തേക്കു മരങ്ങൾ കടപുഴകി പന്തല്ലുകൾക്ക് മുകളിൽ വീണാണ് കാച്ചിലും പയറും നശിച്ചത്. പാട്ട ഭൂമിയിലാണ് കൃഷി. ബാങ്കിൽനിന്നും വായ്പയെടുത്താണ് കൃഷി ഇറക്കിയത്. ചുറ്റും വേലി കെട്ടി കാട്ടുമൃഗങ്ങളിൽനിന്ന് സംരക്ഷിച്ചു പോന്ന കൃഷികളാണ് കാറ്റിൽ പാടെ നശിച്ചത്.
Next Story


