Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ. ശ്രീധരന്റെ...

ഇ. ശ്രീധരന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷ -കെ.പി. നൗഷാദലി എം.എൽ.എ

text_fields
bookmark_border
ഇ. ശ്രീധരന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷ -കെ.പി. നൗഷാദലി എം.എൽ.എ
cancel
camera_alt

മെട്രോമാൻ ഇ. ശ്രീധരനുമായി കെ.പി. നൗഷാദലി എം.എൽ.എ കൂടിക്കാഴ്ച നടത്തുന്നു

പൊന്നാനി: പൊന്നാനി അതിവേഗ റെയിൽ പാതക്ക് പുതിയ ഡിസൈൻ നിർദേശിച്ച മെട്രോമാൻ ഇ. ശ്രീധരന്റെ വൈദഗ്ധ്യം സർക്കാർ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി. നൗഷാദലി എം.എൽ.എ. ഇ. ശ്രീധരന്റെ പൊന്നാനിയിലെ ഓഫിസിൽ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. ശ്രീധരന്റെ ഡിസൈൻ അംഗീകരിക്കുകയെന്നത് സർക്കാർ ഉന്നത തലത്തിൽനിന്നും എടുക്കേണ്ട തീരുമാനമാണ്. ഈ മേഖലയിൽ ഏറെ വൈദഗ്ധ്യവും അനുഭവ സമ്പത്തുമുള്ള ഇ. ശ്രീധരന്റെ മാർഗ നിർദേശങ്ങൾ സർക്കാർ ഉപയോഗപ്പെടുത്തണം. ഏത് സർക്കാറായാലും ശ്രീധരന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തണം.

ഡൽഹി, കൊച്ചി മെട്രോ നിർമാണത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ അതിവേഗ പാതയുടെ വിശദപദ്ധതി രേഖ പ്രായോഗികമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പൊന്നാനി മണ്ഡലത്തിലെ സ്വപ്‌ന പദ്ധതികൾക്ക് ഇ. ശ്രീധരന്റെ ഉപദേശവും സഹായവും തേടുമെന്നും നൗഷാദ് അലി പറഞ്ഞു. ശ്രീധരന്റെ പൊന്നാനിയിലെ ഓഫിസിലെത്തി എം.എൽ.എ കൂടിക്കാഴ്‌ച നടത്തി. അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ വലിയ പ്രതീക്ഷകൾ നൽകുന്നതാണെന്നും നൗഷാദ് അലി പറഞ്ഞു.

Show Full Article
TAGS:Malappuram Local News MLA 
News Summary - Hope to utilize E. Sreedharan's expertise - K.P. Naushadali MLA
Next Story