Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടമ്മയെ ബലാത്സംഗം...

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്

text_fields
bookmark_border
court
cancel
camera_alt

പ്രതീകാത്മക ചിത്രം

പൊന്നാനി: വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നല്‍കി പൊന്നാനി മജിസ്ട്രേറ്റ് കോടതി. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി, എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് അതിജീവിതയുടെ പരാതിയിൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.

സുപ്രീംകോടതി നിർദേശത്തെ തുടര്‍ന്നാണ് കോടതി ഉത്തരവ്. 2022 ജനുവരിയിലാണ് സംഭവം. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ അതിജീവിത പൊന്നാനി പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സി.ഐയും ഡിവൈ.എസ്.പിയും എസ്.പിയും പീഡിപ്പിച്ചെന്നാണ് ആരോപണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് നേരത്തേ ഹൈകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് പരാതിക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയോട് കേസ് തീർപ്പാക്കാൻ കൽപിക്കുകയായിരുന്നു.

Show Full Article
TAGS:Malappuram News Rape Case investigation court order 
News Summary - Housewife accused of rape; Order to investigate police officers
Next Story