Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇൻഡോർ മാർക്കറ്റ്;...

ഇൻഡോർ മാർക്കറ്റ്; നടപടിയെടുക്കാതെ പെരിന്തൽമണ്ണ നഗരസഭ

text_fields
bookmark_border
ഇൻഡോർ മാർക്കറ്റ്; നടപടിയെടുക്കാതെ പെരിന്തൽമണ്ണ നഗരസഭ
cancel

പെരിന്തൽമണ്ണ: 20 കോടിയോളം രൂപ ജനങ്ങളിൽ നിന്ന് സ്വരൂപിച്ച് പാതിവഴിയിൽ കിടക്കുന്ന പെരിന്തൽമണ്ണ നഗരസഭയുടെ ഇൻഡോർമാർക്കറ്റ് പുതിയ ഭരണസമിതിയുടെ പരിഗണനയിൽ പോലും വരുന്നില്ല. 2019 ൽ വിഭാവന ചെയ്ത പദ്ധതിക്ക് കോംപ്ലക്സിന്റെ രേഖാചിത്രം കാണിച്ചാണ് മുറികൾ ലേലം നടത്തി നിക്ഷേപം സ്വരൂപിച്ചത്. ഒരു വർഷം കൊണ്ട് മുറികളുടെ താക്കോൽ കൈമാറാനാവുമെന്നായിരുന്നു ലേലത്തിലെ ഉറപ്പ്.

ഭരണസമിതി മാറിയെങ്കിലും പണം നൽകിയവരോട് പറഞ്ഞ ഉറപ്പ് നഗരസഭ ആറ് വർഷമായിട്ടും പാലിക്കുന്നില്ല. പണം മുടക്കിയവർ മാർക്കറ്റ് പൂർത്തിയാക്കാത്തതി ന്റെ പേരിൽ പ്രതിസന്ധിയിലാണ്. പരമാവധി 16 കോടിയാണ് നഗരസഭക്ക് വർഷം ലഭിക്കുന്ന പദ്ധതി വിഹിതം. രണ്ടോ മൂന്നോ കോടി ഇത്തരം പ്രവർത്തികൾക്ക് വെക്കാം. അത് കൊണ്ട് തീരില്ല. സ്പെഷൽ ഗ്രാന്റ് വേണം.

പൂർത്തിയാക്കാൻ ഇനിയും 30 കോടിയെങ്കിലും വേണം. പഴയ മാർക്കറ്റിലെ വ്യാപാരികൾക്ക് ധാരണപ്രകാരം നൽകിയ മുറികളിലാണ് ഏറ്റവും താഴെ നിലയിൽ ഇപ്പോൾ വ്യാപാരം. ഇതിന് പരിസരത്ത് മൂക്കുപൊത്താതെ നിൽക്കാനാവില്ല. മുറികൾ വാടകക്കെടുക്കുന്നവരിൽ നിന്ന് 2020 അവസാനമാണ് മുൻകൂർ നിക്ഷേപം സ്വീകരിച്ചത്. 2020 ൽ ഇടതുപക്ഷ നഗരസഭ ഭരണസമിതിയുടെ അവസാന കാലത്താണ് നഗരസഭയുടെ രജത ജൂബിലി പദ്ധതിയിൽ നാലുനില ഇൻഡോർ മാർക്കറ്റ് രൂപകൽപന ചെയ്തത്.

നിലവിലെ നിത്യ മാർക്കറ്റ് നിലനിന്നിരുന്ന 2.73 ഏക്കർ സ്ഥലത്താണ് കെട്ടിടം. മുൻ ഭരണസമിതിക്ക് തലവേദനയായിരുന്ന പദ്ധതികളാണ് ഏഴ് കോടിയുടെ ടൗൺഹാൾ, അഞ്ച് കോടിയുടെ ആയുർവേദ ആശുപത്രി, 40 കോടിയുടെ ഇൻഡോർ മാർക്കറ്റ് എന്നിവ. ഇതിൽ ടൗൺഹാൾ ഏതാനും വർഷം വെറുതെയിട്ട് 11 കോടി ചെലവിൽ 2025 ജൂലൈയിൽ പൂർത്തിയാക്കി. ആയുർവേദ ആശുപത്രിയും ഇൻഡോർ മാർക്കറ്റും പൂർത്തിയാക്കാതെ കിടക്കുന്ന രണ്ട് പദ്ധതികളാണെന്ന വിചാരം പോലും പുതിയ യു.ഡി.എഫ് ഭരണസമിതിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Indoor Market action Perinthalmanna municipality 
News Summary - Indoor market; Perinthalmanna Municipality fails to take action
Next Story