ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് വീട് ലഭിക്കാനുള്ള നടപടികൾ വൈകുന്നു; വീട് ലഭിക്കാനുള്ളത് 2022-23 സാമ്പത്തിക വർഷം ലൈഫിൽ ഉൾപ്പെട്ട ഏതാനും കുടുംബങ്ങൾക്ക്
text_fieldsകാളികാവ്: ചോക്കാട്ടെലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് വീട് ലഭിക്കാനുള്ള നടപടികൾ വൈകുന്നുച. 2022-23 സാമ്പത്തിക വർഷം ലൈഫിൽ ഉൾപ്പെട്ട ഏതാനും കുടുംബങ്ങൾക്കാണ് വീട് ലഭിക്കാനുള്ളത്.
ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട 30 പേരെ നേരത്തേ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അനർഹതയാരോപിച്ച് ഒഴിവാക്കുകയായിരുന്നു. ഈ ആളുകളെ പിന്നീട് ഗ്രാമസഭ യോഗത്തിൽ വീണ്ടും തെരഞ്ഞെടുക്കുകയും ശേഷം ബോർഡ് യോഗം അംഗീകരിക്കുകയും ഇവയുടെ എഗ്രിമെന്റ് വെച്ചതോടെ ഈ ഗുണഭോക്താക്കൾ അവരുടെ ജീർണിച്ച വീടുകൾ പൊളിച്ചുമാറ്റുകയും ചെയ്തു.
തുടർന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ ഇതിലെ 15 കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ആവാസ് യോജനയിൽ വീട് ലഭിച്ചു. അവശേഷിക്കുന്നവരെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഗ്രാമസഭ ചേർന്ന് അംഗീകരിച്ച് പഞ്ചായത്തിന് കഴിഞ്ഞ വർഷം സമർപ്പിച്ചതാണ്. എന്നാൽ, പഞ്ചായത്ത് ബോർഡും നിർവഹണ ഉദ്യോഗസ്ഥരും വിഷയത്തിൽ അനാസ്ഥ കാണിച്ചതാണ് ഈ കുടുംബങ്ങൾക്ക് വിനയായതെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ, ഉദ്യോഗസ്ഥ വീഴ്ചയാണ് ഗുണഭോക്താക്കൾക്ക് ദോശകരമായി മാറിയതെന്നാണ് ഭരണപക്ഷ വിശദീകരണം.
പഞ്ചായത്ത് ഭരണസമിതി ബോർഡ് തീരുമാനപ്രകാരം നിലവിൽ മാറ്റിനിർത്തപ്പെട്ട 30 കുടുംബങ്ങൾക്കായി പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റും പഞ്ചായത്തിലെ വി.ഇ.ഒ എന്നിവർ ഉൾക്കൊള്ളുന്ന സമിതി രൂപവത്കരിച്ചിരുന്നു. ആ സമിതി പുതിയ വീട് നിർമിച്ചവരെ മാറ്റിനിർത്തി പരിശോധന നടത്തി. ശേഷം പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വത്തിൽ എഗ്രിമെന്റ് വെപ്പിക്കുകയും ചെയ്തു. എന്നാൽ, യഥാസമയം ഫയലുകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിൽ പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചുവെന്നാണ് ഭരണസമിതി അറിയിക്കുന്നത്.