മൂത്തേടത്ത് ഉമ്മാക്ക് വോട്ട് തേടി മകളുടെ പാട്ടും പ്രസംഗവും
text_fieldsമൂത്തേടത്ത് റൈഹാനത്ത് കുറുമാടന്റെ മകൾ നജുവ ഹനീന പ്രസംഗിക്കുന്നു
പൂക്കോട്ടുംപാടം/കാളികാവ്: ഉമ്മയുടെ വിജയത്തിനു വേണ്ടി പ്രസംഗവും പാട്ടുമായി പ്രചാരണത്തില്‍ സജീവമായി മകൾ. ജില്ല പഞ്ചായത്തിലേക്ക് മൂത്തേടം ഡിവിഷനില്‍നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന റൈഹാനത്ത് കുറുമാടന്റെ മകള്‍ എം.എസ്.എഫ് ദേശീയ സെക്രട്ടറി നജുവ ഹനീന കുറുമാടനാണ് പാട്ടും പ്രസംഗവുമായി വോട്ടര്‍മാരെ സമീപിക്കുന്നത്.
കോഴിക്കോട് കൊടിയത്തൂരില്‍ സ്കൂള്‍ അധ്യാപികകൂടിയായ നജുവ ഹനീന ജോലി അവധിയെടുത്ത് കോഴിക്കോട്, ലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ ഓടി നടക്കുമ്പോഴും ഉമ്മയുടെ ജില്ല ഡിവിഷനിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ലയാളത്തിലും ഇംഗ്ലീ ഷിലും ഒരുപോലെ പ്രസംഗിക്കുന്ന നജുവ നല്ലൊരു പാട്ടുകാരി കൂടിയാണ്.
ഡല്‍ഹിയിലും ഹൈദരാബാദിലുമെല്ലാം വിദ്യാർഥി പ്രക്ഷോഭങ്ങളിലും സമ്മേളനങ്ങളിലും തീപൊരി പ്രസംഗം നടത്തി യാണ് ശ്രദ്ധേയയായത്. കഴിഞ്ഞ തവണ ഉമ്മ എടവണ്ണ ഡിവിഷനില്‍നിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോഴും നജുവ പ്രചാരണത്തിന് മുമ്പിലുണ്ടായിരുന്നു. നാടിനെ നയിക്കാന്‍ കഴിവിന്റെ പരമാവധി പ്രയത്നിക്കുമെന്ന് പറയുന്ന റൈഹാനത്തും മൂര്‍ച്ചയുള്ള വാക്കുകളുമായി മകള്‍ നജുവ ഹനീനയും അവസാന ദിവസങ്ങളിലെ പ്രചാരണം കൊഴുപ്പിക്കുകയാണ്.


