Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightവഴിയോരങ്ങളിൽ നിറയെ...

വഴിയോരങ്ങളിൽ നിറയെ തെരുവുനായ്ക്കൾ; പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ

text_fields
bookmark_border
വഴിയോരങ്ങളിൽ നിറയെ തെരുവുനായ്ക്കൾ; പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ
cancel
camera_alt

കാ​ളി​കാ​വ് ചെ​ങ്കോ​ട് പാ​ത​യോ​ര​ത്ത് പ​ക​ൽ സ​മ​യ​ത്ത് ത​മ്പ​ടി​ച്ച നാ​യ്ക്ക​ൾ

Listen to this Article

കാളികാവ്: വഴിയോരങ്ങളിൽ തെരുനായ്ക്കൾ നിറഞ്ഞത് ജനജീവിതത്തിന് ഭീഷണിയായി. പലസ്ഥലങ്ങളിലും നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവുകളിലും കുറ്റിക്കാടുകളിലും തമ്പടിക്കുന്ന തെരുവുനായ്ക്കൾ ജനങ്ങൾക്ക് കടുത്ത ഭീഷണിയാണ്.

നേരം ഇരുട്ടുന്നതോടെ കൂട്ടത്തോടെയാണ് നായ്ക്കൾ പുറത്തിറങ്ങുന്നത്. അതിരാവിലെ പുറത്തിറങ്ങുന്ന ആളുകൾ കടുത്ത ഭീഷണി നേരിടുന്നുണ്ട്. തെരുവുനായ്ക്കൾ ഏറ്റവും ഭീഷണിയായിരിക്കുന്നത് രാവിലെ മദ്റസയിലേക്ക് പോവുന്ന കുട്ടികൾക്കാണ്. തെരുവുനായ് ശല്യം പരിഹരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മേഖലയിൽ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.

തദ്ദേശ സ്ഥാപനങ്ങൾക്കാണ് തെരുവ് നായ്ക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരമുള്ളത്. നായ്ക്കളെ കൊന്നു കളയൽ കുറ്റകരമരമാണ് ആകെയുള്ളത് വന്ധ്യംകരണമാണ്.

എന്നാൽ, വന്ധ്യംകരണം പേരിന് മാത്രമാണ് നടക്കുന്നത്. ജില്ലയിൽ എവിടെയും വെറ്ററിനറി ഡോക്‌ടറുടെ നേതൃത്വത്തിൽ എ.ബി.സി സെൻററുകൾ കാര്യമായി പ്രവർത്തിക്കുന്നില്ല. ഇതാണ് തെരുവ് നായ്ക്കൾക്കെതിരെ വന്ധ്യംകരണ നടപടി എടുക്കാൻ കഴിയാത്തത്.

എട്ടും പത്തും എണ്ണമുള്ള കൂട്ടങ്ങളായാണ് ഇവയുടെ സഞ്ചാരം. നേരം ഇരുട്ടിയാൽ കോഴിക്കൂടുകളും താറാവ് കൂടുകളും തകർത്ത് കോഴികളെ പിടിക്കുന്നതും നിത്യ സംഭവമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി നായ്ക്കൾക്കുള്ള വന്ധ്യംകരണം ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ മാത്രമാണ് നടക്കുന്നത്.ഇതാണ് ഇപ്പോഴത്തെ ക്രമാതീതമായ പെരുപ്പത്തിനുകാരണം.

കാളികാവ് ടൗണിലെ രണ്ട് ബസ് സ്റ്റാൻഡുകളുടെ പരിസരങ്ങളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. തെരുവുനായ്ക്കളുടെ പ്രജനന കാലമായത് നായ്ക്കളുടെ കൂട്ട സഞ്ചാരത്തിന് കാരണമാണ്.

തെരുവുനായുടെ കടിയേറ്റാൽ തന്നെ മിക്കപ്പോഴും യഥാസമയം റാബിസ് വാക്സിൻ ലഭിക്കാനില്ലാത്ത അവസ്ഥ അതിലേറെ പ്രയാസമുണ്ടാക്കുന്നുണ്ട്.

Show Full Article
TAGS:stray dog Malappuram 
News Summary - People are afraid of stray dogs
Next Story