മോഷണക്കേസ് പ്രതികൾ പിടിയിൽ
text_fieldsഅൻഷാദ്, രാജേഷ്, മുഹമ്മദ് ലുഖ്മാൻ
കാളികാവ്: മോഷണം, ലഹരി കേസുകളിൽ പ്രതികളായ മൂന്ന് യുവാക്കൾ ബൈക്ക് മോഷണക്കേസിൽ കാളികാവ് പൊലീസിന്റെ പിടിയിലായി. ചെങ്കോട് സിനിമ തിയറ്റർപടി പരിസത്തെ കരുവത്തിൽ ക്വാർട്ടേഴ്സിനു മുമ്പിൽ നിർത്തിയിട്ടിരുന്ന കാളികാവ് പഞ്ചയത്ത് സ്റ്റാഫിന്റെ മോട്ടോർ സൈക്കിളാണ് മോഷണം പോയത്. ഈ മാസം രണ്ടിന് പുലർച്ചെയാണ് മോഷണം പോയത്. ഇതേതുടർന്ന് കാളികാവ് പൊലീസ് ഇൻസ്പെക്ടർ വി. അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ പ്രവർത്തനത്തിലൂടെയാണ് പ്രതികൾ പിടിയിലായത്.
അടക്കാക്കുണ്ട് സ്വാദേശികളായ ചെമ്മലപ്പുറവൻ മുഹമ്മദ് ലുക്ക്മാൻ (27), ഇത്താളു എന്ന രാജേഷ് (24), മലപ്പുറം പടിഞ്ഞാറ്റുമുറി സ്വാദേശിയായ പെരുവൻകുഴിയിൽ അൻഷാദ് (27) എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികൾ മൂവരും പത്രം കൊണ്ടുവരുന്ന വാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് മഞ്ചേരിയിൽനിന്നും കാളികാവിലെത്തുകയും തുടർന്ന് മുമ്പ് കണ്ടുവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച് മഞ്ചേരിയിലേക്ക് മൂന്നുപേരും മോഷ്ടിച്ച ബൈക്കിൽ തിരിച്ചുപോവുകമായിരുന്നു.
പ്രതികൾ മുമ്പും ജില്ലയിലെ വത്യസ്ത പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളി ലും ലഹരി കേസുകളിലും ഉൾപ്പെട്ടവരാണ്. കളവിലൂടെ ലഭിക്കുന്ന പണം മദ്യപിക്കാനും ലഹരി വസ്തുക്കൾ വാങ്ങാനുമാണ് ചിലവഴിക്കുന്നത്. അന്വേഷണ സംഘത്തിൽ എസ്.ഐ സി. സുബ്രഹ്മണ്യൻ, എ.എസ്. ഐ പി. അബ്ദുൽ സലീം, സീനിയർ സിവിൽ പൊലീസുകാരായ വി. വ്യതീഷ്, ഇ.വി. സുകേഷ്, കെ. നൗഷാദ്, റിയാസ് ചീനി, പി. റിജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.