വളവന്നൂരിന് ‘ഗ്രാമവണ്ടി’ സമർപ്പിച്ചു
text_fieldsവളവന്നൂരിൽ ‘ഗ്രാമവണ്ടി’എം.പി. അബ്ദുൽ സമദ് സമദാനി എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൽപകഞ്ചേരി: സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യമായി യാത്ര ചെയ്യുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത കെ.എസ്.ആർ.ടി.സി സ്പെഷൽ ബസ് ‘ഗ്രാമവണ്ടി’വളവന്നൂർ ഗ്രാമപഞ്ചായത്തിൽ എം.പി അബ്ദുൽ സമദ് സമദാനി എം.പി ഫ്ലാഗ് ഓഫ് ചെയ്തു. 10 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയത്.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ പാറയിൽ അലിയാണ് ആശയം ഭരണസമിതിയെ അറിയിച്ചത്. തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നേരിൽകണ്ട് നിവേദനം നൽകിയാണ് അനുമതി വാങ്ങിയത്. പൂന്തോട്ടപ്പടി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഘോഷയാത്രയൊരുക്കിയാണ് ബസിനെ കടുങ്ങാത്തുകോടിലേക്ക് വരവേറ്റത്.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത്, സെക്രട്ടറി ഡോ. എം.എ. നബീൽ, വൈസ് പ്രസിഡന്റ് എ.കെ. മുജീബ്റഹ്മാൻ, സ്ഥിരംസമിതി അധ്യക്ഷരായ സിദ്ദീഖ് തിരുനെല്ലി, ഉമൈബ ഷാഫി, നഷീദ അൻവർ, താനൂർ ബ്ലോക്ക് പ്രസിഡന്റ് സൈനബ ചേനാത്ത്, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീബ അസീസ്, സാംസ്കാരിക പ്രവർത്തകൻ സി.പി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.


