അപകടത്തിൽ ഓട്ടോ നഷ്ടപ്പെട്ട തൊഴിലാളിക്ക് സഹപ്രവർത്തകരും നാട്ടുകാരും പുതിയ വണ്ടി നൽകി
text_fieldsകരിങ്കല്ലത്താണി ടൗൺ ജുമാമസ്ജിദ് ഇമാം ജഅ്ഫർ ഫൈസി വാഹനം കൈമാറുന്നു
കരിങ്കല്ലത്താണി: അപകടത്തിൽ ഓട്ടോ നഷ്ടപ്പെട്ട തൊഴിലാളിക്ക് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പുതിയ ഓട്ടോറിക്ഷ നൽകി. ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹത്തിന് ഏതാനും മാസം മുമ്പ് ഉണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേൽക്കുകയും ഓട്ടോ പൂർണമായി തകരുകയും ചെയ്തിരുന്നു. ആശുപത്രി ചെലവ് വഹിച്ചതും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ആയിരുന്നു. കരിങ്കല്ലത്താണി ടൗൺ ജുമാമസ്ജിദ് ഇമാം ജഅ്ഫർ ഫൈസി വാഹനത്തിന്റെ താക്കോൽ കൈമാറി.
തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മേലങ്ങാടി തെയ്യൻ അധ്യക്ഷത വഹിച്ചു. കാളിദാസൻ, അഫ്സൽ, സുധീർ, അഷ്റഫ് പുത്തൂർ, മദീന ജലീൽ, കൂരിക്കാടൻ മൂസ, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.