ആലിപ്പറമ്പിൽ പട്ടാപ്പകൽ മോഷണം; 19 പവൻ കവർന്നു
text_fieldsകരിങ്കല്ലത്താണി: ആലിപ്പറമ്പിൽ വീടിെൻറ വാതിൽ തകർത്ത് വൻമോഷണം. മേശയിൽ സൂക്ഷിച്ച 19 പവൻ സ്വർണവും 18,000 രൂപയും നഷ്ടപ്പെട്ടു. തച്ചൻകുന്നൻ അബ്ദുൽ ഗഫൂറിെൻറ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം ഗൾഫിലാണ്. മാതാവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പെരിന്തൽമണ്ണയിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് മോഷണം.
രാവിലെ ഒമ്പതിനുള്ള ബസിൽ പെരിന്തൽമണ്ണയിലേക്ക് പോയ കുടുംബം 2.15നാണ് തിരിച്ചെത്തിയത്. രണ്ട് മണിയോടെ ഗഫൂറിെൻറ സഹോദരിയുടെ മകൻ വീട്ടിലേക്ക് വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. ഉടൻ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പ്രധാന വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. സന്തോഷ് കുമാർ, സി.ഐ. സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.