Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKarulaichevron_rightമാഞ്ചീരി ഗോത്രമേഖലയിൽ...

മാഞ്ചീരി ഗോത്രമേഖലയിൽ ഭക്ഷ്യകമീഷൻ അംഗങ്ങൾ സന്ദർശനം നടത്തി

text_fields
bookmark_border
മാഞ്ചീരി ഗോത്രമേഖലയിൽ ഭക്ഷ്യകമീഷൻ അംഗങ്ങൾ സന്ദർശനം നടത്തി
cancel

കരുളായി: ദേശീയ ഭക്ഷ്യഭദ്രതാനിയമപ്രകാരം ഗോത്രവർഗ മേഖലകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന ഭക്ഷ്യകമീഷൻ സംഘം മാഞ്ചീരിയിലെ വിവിധ ഊരുകളിൽ സന്ദർശനം നടത്തി. ഭക്ഷ്യകമീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ, കമീഷൻ അംഗം വി. രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

മാഞ്ചീരി ഗോത്രമേഖലയിലെ ദീമ്പ് വളവ്, ചൊട്ടാക്കുട്ടി, മയിലാടിപ്പൊട്ടി എന്നിവിടങ്ങളിലെ പൊതുവിതരണ വകുപ്പിന്റെ ഭക്ഷ്യധാന്യ വിതരണ കേന്ദ്രങ്ങളിൽ എത്തിയ കമീഷൻ അംഗങ്ങൾ വിതരണസംവിധാനങ്ങൾ പരിശോധിച്ചു. റേഷൻ വാങ്ങാനെത്തിയ ഗോത്രവിഭാഗക്കാരുമായി സംസാരിച്ചു. തുടർന്ന് മയിലാടിപ്പൊട്ടി ഉന്നതിയിലെ വീടുകളിലും സംഘം സന്ദർശനം നടത്തി. ഊരുമൂപ്പൻ, ഗോത്രവർഗ വിഭാഗത്തിൽനിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

റേഷൻ വിഹിതമായി ലഭിക്കുന്ന ഗോതമ്പ് പൊടിക്കാൻ സൗകര്യമി ല്ലാത്തതിനാൽ പകരം ഗോതമ്പുപൊടിതന്നെ നൽകണമെന്ന് ഉന്നതി കളിലുള്ളവർ ആവശ്യപ്പെട്ടു. ഇക്കാര്യം ട്രൈബൽ വകുപ്പുമാ യി ചേർന്ന് പരിഹരിക്കുമെന്ന് ചെയർമാൻ അറിയിച്ചു. മേഖലയിലെ ഭക്ഷണവിതരണവും പോഷകാഹാരവിതരണവും തൃപ്തികരമാണെന്ന് കമീഷൻ അംഗം വി. രമേശൻ വ്യക്തമാക്കി.

Show Full Article
TAGS:Food Commission tribal village visit Malappuram 
News Summary - Food Commission members visited the Manjiri tribal area
Next Story