Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ

text_fields
bookmark_border
നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
cancel
camera_alt

മുഹമ്മദ് ഫൈസൽ

കരുവാരകുണ്ട്: നിരോധിത പുകയില വസ്തുക്കളുമായി യുവാവ് പൊലീസ് പിടിയിൽ. പുത്തനഴി തെങ്ങുംതൊടിക മുഹമ്മദ് ഫൈസലിനെയാണ് (45) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് മുഹമ്മദ് ഫൈസലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 4383 പാക്ക് ഹാൻസ്, 32 പാക്ക് കൂൾ ലിപ് എന്നിവ കണ്ടെത്തിയത്. ചില്ലറ വ്യാപാരികൾക്ക് ഇവ എത്തിച്ചുനൽകുന്ന ഫൈസൽ മൂന്നാം തവണയാണ് പൊലീസ് പിടിയിലാകുന്നത്. എസ്.ഐ അരവിന്ദാക്ഷൻ, ഉദ്യോഗസ്ഥരായ യൂസുഫ്, ഉല്ലാസ്, ബിജേഷ് കുമാർ, നസീമ എന്നിവർ നേതൃത്വം നൽകി.

Show Full Article
TAGS:localnews Malappuram Karuvarkund 
News Summary - Young man arrested with banned tobacco products
Next Story