മുള്ള്യാകുർശ്ശിയിൽ കണ്ട കാൽപാടുകൾ പുലിയുടേതല്ലെന്ന് വനം വകുപ്പ്
text_fieldsപുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മുള്ള്യാകുർശ്ശി മേൽമുറിയിൽ വനം വകുപ്പ് അധികൃതർ പരിശോധന നടത്തുന്നു
കീഴാറ്റൂർ: മുള്ള്യാകുർശ്ശി മേൽമുറിയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയിൽ നായ്ക്കളുടെ കാൽപാടുകളാണെന്ന നിഗമനത്തിലാണിവർ. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ചയാണ് കാൽപാടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പഞ്ചായത്തംഗം ഉസ്മാൻ കൊമ്പൻ കാളികാവ് റേഞ്ച് ഓഫിസിൽ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ കുരുവാരകുണ്ട് ഫോറസ്റ്റ് ഓഫിസർമാരായ ലാൽവി നാഥ്, പി.വി. സനൂപ് കൃഷ്ണൻ, എസ്. സനൽകുമാർ, ടി. സജീവൻ, അമൃത ലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
മുമ്പ് പ്രദേശത്ത് പുലിയെ കെണി സ്ഥാപിച്ച് പിടികൂടുകയും കഴിഞ്ഞവർഷം ആടുകളെ കടിച്ച് കൊന്നതിനെ തുടർന്ന് കെണി സ്ഥാപിക്കുകയും ചെയ്തിരുന്നു.